എന്‍ഗേജ്മെന്‍റിന് മോതിരത്തിനു പകരം മാലയണിഞ്ഞ് ആര്യയും സിബിനും; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം | Arya Babu share engagement photos with DJ Sibin, and She mentioned that he had given her the engagement ring earlier Malayalam news - Malayalam Tv9

Arya Badai and Sibin Benjamin: എന്‍ഗേജ്മെന്‍റിന് മോതിരത്തിനു പകരം മാലയണിഞ്ഞ് ആര്യയും സിബിനും; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം

Published: 

22 May 2025 21:33 PM

Arya Badai and Sibin Benjamin Engagement: ജീവിതാവസാനം വരെ ഓർമയിൽ സൂക്ഷിക്കാനാകുന്ന ദിവസമാണ് എന്നാണ് വിവാഹനിശ്ചയദിവസത്തെ ആര്യ വിശേഷിപ്പിച്ചത്. ഈ ദിവസത്തെക്കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഇല്ലെന്നും ആര്യ കുറിപ്പിൽ പറയുന്നു.

1 / 5മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബാബു. കഴിഞ്ഞാഴ്ചയാണ് താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനാണ് ആര്യയുടെ ജീവിതപങ്കാളി. (image credits:Instagram)

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബാബു. കഴിഞ്ഞാഴ്ചയാണ് താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനാണ് ആര്യയുടെ ജീവിതപങ്കാളി. (image credits:Instagram)

2 / 5

ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് ആര്യ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.

3 / 5

ഇപ്പോഴിത വിവാഹ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ജീവിതാവസാനം വരെ ഓർമയിൽ സൂക്ഷിക്കാനാകുന്ന ദിവസമായിരുന്നുവെന്നാണ് വിവാഹനിശ്ചയദിവസത്തെ ആര്യ വിശേഷിപ്പിച്ചത്. ഈ ദിവസത്തെക്കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഇല്ലെന്നും ആര്യ കുറിപ്പിൽ പറയുന്നു

4 / 5

'നേരത്തെതന്നെ സിബിൻ വിവാഹമോതിരം കൈമാറിയിരുന്നതിനാൽ ഇത്തവണ പരസ്പരം മാലയണിഞ്ഞും, ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും കൈമാറിയുമാണ് ഞങ്ങൾ ഈ ദിവസത്തെ മനോഹരമാക്കിയത്' എന്നും ചിത്രങ്ങളോടൊപ്പം ആര്യ കുറിച്ചു.

5 / 5

വിവാഹ നിശ്ചയ ചടങ്ങ് ഒരുക്കിയവർക്കും, ഒപ്പം നിന്നവർക്കും എല്ലാം നന്ദി പറഞ്ഞാണ് ആര്യ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ വൈറാലയതോടെ നിരവധി പേരാണ് ആശംസകളും സ്നേഹവും അറിയിച്ച് രം​ഗത്ത് എത്തുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും