Asia Cup 2025: പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, സഞ്ജു സാംസണ്‍ ഓപ്പണറാകുമോ?
Shubman Gill Injury Update: ഗില്ലിന് കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ താരം ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്‌തേക്കും. ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും

ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റു (Image Credits: PTI)

തുടര്‍ന്ന് ഫിസിയോയുടെ ഒപ്പം, ഗില്‍ പിച്ചില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഗില്ലിന്റെ പരിക്ക് എത്രത്തോളം സാരമാണെന്ന് വ്യക്തമല്ല (Image Credits: PTI)

ഗില്ലിന് കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ താരം ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്‌തേക്കും (Image Credits: PTI)

ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറിലായിരുന്നു സഞ്ജു (Image Credits: PTI)

എന്നാല്‍ യുഎഇയ്‌ക്കെതിരാ മത്സരത്തില്‍ 58 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അതുകൊണ്ട് ആ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിച്ചില്ല. എന്നാല്‍ താരം വിക്കറ്റ് കീപ്പിങില്‍ തിളങ്ങി (Image Credits: PTI)