Asia Cup 2025: പ്രതിഷേധം ഒരു വശത്ത്, ടിക്കറ്റ് വില്‍പനയ്ക്കും ‘ഉഷാറി’ല്ല; ഇന്ത്യ-പാക് മത്സരത്തിന് പഴയ ഗ്ലാമറില്ലേ ?
Asia Cup 2025 India vs Pakistan: പണ്ടൊക്കെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണ സാഹചര്യങ്ങള്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം നാളെയാണ്. എന്നാല്‍ ടിക്കറ്റ് വില്‍പന മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്. പണ്ടൊക്കെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ന് സാഹചര്യങ്ങള്‍ (Image Credits: PTI)

ടിക്കറ്റ് നിരക്കിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. പ്രീമിയം സീറ്റുകള്‍ക്ക് നാല് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കുള്ള സീറ്റിങ് വിഭാഗത്തില്‍ പോലും വില്‍പന മന്ദഗതിയിലാണെന്നാണ് സൂചന (Image Credits: PTI)

ഉയര്‍ന്ന നിരക്കിനൊപ്പം, യാത്രാ ക്രമീകരണങ്ങളിലെ അനിശ്ചിതത്വം സംബന്ധിച്ചുള്ള ആശങ്കകളും ആളുകളെ പിന്നോട്ടടിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ ബുക്കിങിലെ പ്രശ്‌നങ്ങള്‍, ഓഫ്‌ലൈന്‍ ടിക്കറ്റ് കൗണ്ടറുകളുടെ പരിമിതി തുടങ്ങിയവയും പ്രശ്‌നങ്ങളാണ് (Image Credits: PTI)

എന്നാലും മത്സര ദിവസമാകുമ്പോഴേക്കും ടിക്കറ്റുകള്‍ വിറ്റു തീരുമെന്നാണ് പ്രതീക്ഷ. വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുടെ അസാന്നിധ്യവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് (Image Credits: PTI)

അതേസമയം, മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന(യുബിടി)യാണ് ഈ ആവശ്യം ഉന്നയിച്ചത്. മത്സരദിവസം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിസിസിഐ ദേശവിരുദ്ധത ചെയ്യുന്നുവെന്നായിരുന്നു ആദിത്യ താക്കറെയുടെ വിമര്‍ശനം (Image Credits: PTI)