Asia Cup 2025 Final: കലാശപ്പോരാട്ടത്തില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തുമോ? സാധ്യതാ പ്ലേയിങ് ഇലവന്‍ ഇങ്ങനെ
Asia Cup 2025 Final India vs Pakistan: ഇരുടീമുകളുടെയും പ്ലേയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും, അഭിഷേക് ശര്‍മയ്ക്കും, തിലക് വര്‍മയ്ക്കും പരിക്കേറ്റത് മാത്രമാണ് ആശങ്ക

ആരാധകര്‍ കാത്തിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ മത്സരം തുടങ്ങാന്‍ ഇനി അല്‍പസമയം മാത്രം ബാക്കി. എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. മറുവശത്ത്, ബാറ്റിങ് നിരയുടെ മോശം പ്രകടം പാകിസ്ഥാന് തലവേദനയാണ് (Image Credits: PTI)

ഇരുടീമുകളുടെയും പ്ലേയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും, അഭിഷേക് ശര്‍മയ്ക്കും, തിലക് വര്‍മയ്ക്കും പരിക്കേറ്റത് മാത്രമാണ് ആശങ്ക. എന്നാല്‍ മൂവര്‍ക്കും നിസാര പരിക്കാണുള്ളത്. അതുകൊണ്ട് മൂന്ന് താരങ്ങളും ഇന്ന് കളിച്ചേക്കും (Image Credits: PTI)

അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരാകും. അഭിഷേക് ഉജ്ജ്വല ഫോമിലാണ്. എന്നാല്‍ നിറംമങ്ങിയ പ്രകടനമാണ് ഗില്‍ കാഴ്ചവയ്ക്കുന്നത് (Image Credits: PTI)

മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വണ്‍ ഡൗണായി കളിക്കും. നാലാം നമ്പറില്‍ തിലക് വര്‍മയും, അഞ്ചാം നമ്പറില്‍ സഞ്ജു സാംസണും സ്ഥാനം ഉറപ്പാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓപ്പണര്‍മാര്‍ (Image Credits: PTI)

ശ്രീലങ്കയ്‌ക്കെതിരെ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തും. ശിവം ദുബെയും തിരിച്ചെത്തുന്നതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്താകും. കുല്‍ദീപ് യാദവും, വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ (Image Credits: PTI).