Asia Cup 2025: കലാശപ്പോരിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക, പരിക്കിന്റെ പിടിയില്‍ മൂന്ന് താരങ്ങള്‍
Asia Cup 2025 India vs Pakistan Final: ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നത് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പിലെ ആശങ്ക. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഏഷ്യാ കപ്പിലെ ഫൈനല്‍ നാളെ നടക്കും. നാളെ രാത്രി എട്ടിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. അപരാജിതരായ ഫൈനലിലെത്തിയ ഇന്ത്യയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. പാകിസ്ഥാന്‍ ഗ്രൂപ്പ്, സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ ഇന്ത്യയോട് തോറ്റിരുന്നു. ഇതാദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് (Image Credits: PTI)

ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നത് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പിലെ ആശങ്ക. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് മൂവര്‍ക്കും പരിക്കേറ്റത് (Image Credits: PTI)

താരങ്ങളുടെ പരിക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ പങ്കുവച്ചു. അഭിഷേകിന് കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാര്‍ദ്ദിക്കിന്റെ പരിക്കിനെക്കുറിച്ച് ഇന്ന് വിലയിരുത്തും. ശ്രീലങ്കയുടെ ബാറ്റിങിനെ രണ്ട് താരങ്ങള്‍ക്കും പരിക്കേറ്റിരുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് ഒരോവര്‍ മാത്രമാണ് ഹാര്‍ദ്ദിക് എറിഞ്ഞത് (Image Credits: PTI)

ആദ്യ ഓവര്‍ എറിഞ്ഞ താരം കുശാല്‍ മെന്‍ഡിസിനെ ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്തു.പരിക്കിനെ തുടര്‍ന്ന് അഭിഷേക് മൈതാനത്തിന് പുറത്തേക്ക പോയത് പത്താം ഓവറിലാണ്. ഫീല്‍ഡിങിനെ തിലക് വര്‍മയ്ക്കും നേരിയ പരിക്കേറ്റിരുന്നു (Image Credits: PTI)

എന്നാല്‍ മൂന്നു താരങ്ങള്‍ക്കും നിലവില്‍ കുഴപ്പങ്ങളില്ലെന്നാണ് വിവരം. മൂവരും ഫൈനലില്‍ കളിച്ചേക്കും. അതേസമയം, ഫൈനലിന്റെ തലേദിവസമായ ഇന്ന് ഇന്ത്യ പരിശീലനം നടത്തിയില്ല. ഇന്ന് വിശ്രമിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത് (Image Credits: PTI)