Astrology Malayalam: ജൂൺ മാസത്തിലെ ഭാഗ്യ രാശിക്കാർ, കൈനിറയെ പൈസ വാരുന്നവർ
Malayalam Astrology June 2025: ഇവർക്ക് ജൂൺ മാസം സമ്മർദ്ദം കുറവുള്ള മാസമായിരിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും അത് വിവാഹത്തിലേക്ക് എത്താനും സാധിക്കും.

ജൂൺമാസം ജ്യോതിഷപരമായി വ്യത്യസ്തമായൊരു മാസമായിരിക്കാം. നാല് രാശിക്കാർക്ക് ജൂണിൽ നേട്ടങ്ങളും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം

മേടം: രാശിക്കാർക്ക് ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം കാണും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. സന്തോഷവും സമാധാനവും അനുഭവിക്കാനും സാധ്യത. ശനിയാഴ്ച ആൽമരത്തിൽ കറുത്ത എള്ള് കലർത്തിയ വെള്ളം സമർപ്പിക്കുക.

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ജൂൺമാസം ഭാഗ്യം വരുന്ന മാസമാണ്. സാമ്പത്തികമായി നല്ല സമയമായിരിക്കും. ജോലിക്കായി കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും. ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. വരുമാനം വളരെയധികം വർദ്ധിക്കും.

കുംഭം രാശിക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ ജൂൺ മാസത്തിൽഇല്ലാതാകും. വിട്ടുമാറാത്ത പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്, ആശ്വസിക്കാം. ബിസിനസിൽ പുരോഗതിയുണ്ടാകും. പുതിയ ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കാലമാണ്. ചില സാമ്പത്തിക പ്രശ്നങ്ങളും ജൂൺ മാസത്തിൽ പരിഹരിക്കപ്പെടും. പ്രത്യേകിച്ചും ഈ സമയം വരുമാനം വർദ്ധിക്കും.

ധനുരാശിയിൽ ജനിച്ച വ്യക്തികൾക്ക് സന്തോഷം കൈവരും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാനാകും. മുമ്പത്തേക്കാളും ഇപ്പോൾ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്, വരുമാനവും അപ്രതീക്ഷിത നിരക്കിൽ വർദ്ധിക്കും. വിദേശത്ത് പഠിക്കുന്നവരുടെ സമ്പത്ത് വർധിക്കും. യാത്രകൾ അനുകൂലമായിരിക്കും. വീട്ടിൽ ഒരു ശുഭകാര്യം നടന്നേക്കാം.