Malayalam Astrology: നവംബര്‍ 15ന് ശേഷം ഈ നക്ഷത്രക്കാര്‍ കോടീശ്വരന്മാരാകും; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍
Saturn Transit Brings Luck for These Zodiac Signs: ശനി നിസാരക്കാരനല്ല, വക്രരൂപത്തില്‍ സഞ്ചരിക്കുന്നതാണ് ശനി പ്രശ്‌നക്കാരനാകാന്‍ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. നവംബര്‍ 15ന് ശേഷം മാറ്റങ്ങള്‍ കണ്ടുതുടങ്ങുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഈ മാറ്റങ്ങളും അവയുടെ ഫലങ്ങളും അനുഭവിക്കാന്‍ പോകുന്നത് അഞ്ച് രാശിയില്‍പ്പെടുന്നയാളുകളാണ്. 15 നക്ഷത്രക്കാരാണ് ഈ അഞ്ച് രാശിയില്‍ ഉള്‍പ്പെടുന്നത്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

ഇടവരാശി- കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രങ്ങളാണ് ഇടവരാശിയില്‍ വരുന്നത്. ശനിയുടെ മാറ്റം ഈ നക്ഷത്രക്കാര്‍ക്ക് ഏറെ നല്ലതാണ്. ഈ മാറ്റം കാരണം നിങ്ങള്‍ക്ക് ഇതുവരെ ശനി വരുത്തിവെച്ച എല്ലാ കഷ്ടതകളും മാറികിട്ടും. നവംബര്‍ 15 ഓടെ ഇതിന്റെ ഫലം ലഭ്യമായി തുടങ്ങും. എന്നാല്‍ 2025 മാര്‍ച്ചിലാണ് ഫലം പൂര്‍ണമായി ലഭിച്ച് തുടങ്ങുന്നത്. ഏകദേശം രണ്ടര വര്‍ഷത്തോളം നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും. (sarayut Thaneerat/Getty Images Creative)

കര്‍ക്കിടകരാശി- പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. ഈ മൂന്ന് നക്ഷത്രങ്ങളുടെയും ദോഷങ്ങളും ദുരിതങ്ങളും നീങ്ങിക്കിട്ടും. നവംബര്‍ 15 മുതല്‍ രണ്ടര വര്‍ഷം ഇവര്‍ക്ക് നല്ല സമയമാണ്. എല്ലാ തടസങ്ങളും നീങ്ങും, സമ്പത്തുണ്ടാകും, വസ്തുവകകള്‍ വാങ്ങിക്കാന്‍ സാധിക്കും. (sarayut Thaneerat/Getty Images Creative)

തുലാംരാശി- ചിത്തിര, ചോതി, വിശാഖം എന്നീ നാളുകാരാണ് തുലാം രാശിയില്‍ വരുന്നത്. ഇവര്‍ക്കും വളരെ നല്ല സമയമാണ് വരാന്‍ പോകുന്നത്. വിദ്യാഭ്യാസ, തൊഴില്‍, ആരോഗ്യം എന്നീ വിഷയങ്ങളിലുള്ള ദോഷം മാറികിട്ടും. നവംബര്‍ 15 മുതല്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങും. (sarayut Thaneerat/Getty Images Creative)

വൃശ്ചികരാശി- വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരാണ് വൃശ്ചികരാശിയില്‍ വരുന്നത്. ഈ നക്ഷത്രക്കാര്‍ക്ക് ശനിയുടെ മാറ്റം കാരണം നവംബര്‍ 15 മുതല്‍ ഭാഗ്യം വരും. അടുത്ത രണ്ടര വര്‍ഷക്കാലം നിങ്ങള്‍ക്കും നല്ല സമയമാണ്. (Surasak Suwanmake/Getty Images Creative)

മകരംരാശി- ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നാളുകാരാണ് അവിട്ടം രാശിയില്‍ വരുന്നത്. ഇതുവരെ ഇവരുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും വളരെ പതുക്കെയാണ് സംഭവിച്ചിരുന്നത്. ഇതില്‍ നിന്ന് മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ശനിദോഷം കാരണം നിങ്ങള്‍ അനുഭവിച്ചിരുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറാന്‍ പോവുകയാണ്. സാമ്പത്തിക സ്ഥിതി മാറും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. (sarayut Thaneerat/Getty Images Creative)