Diya Krishna: ‘മിനി ഓസി; പ്രധാനപ്പെട്ട കഥാപാത്രം എത്തി’; ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് താരകുടുംബം
Diya Krishna and Aswin Ganesh Baby Pic: Aswin Ganesh: ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്സിന് നന്ദി', എന്നാണ് കുഞ്ഞിക്കാലുകൾ പങ്കുവച്ച് അഹാന കുറിച്ചത്.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം. താരം കുടുംബത്തിൽ പുതിയൊരു അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കഴിഞ്ഞ ദിവസമാണ് ആൺ കുഞ്ഞ് ജനിച്ചത്. (image credits:instagram)

കൃഷ്ണ കുമാർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം പങ്കുവച്ചത്. വീട്ടിലൊരു പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴിതാ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം.

കുഞ്ഞിക്കാലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ദിയയും കുടുംബവും സന്തോഷം പങ്കുവച്ചത്. 'അവസാനം ഞങ്ങളുടെ മകൻ എത്തി' എന്ന അടിക്കുറിപ്പോട് കൂടിയാണ് ദിയ സന്തോഷം പങ്കുവച്ചത്.. 'മിനി ഓസി' എന്ന് കുറിച്ച് അശ്വിൻ അശ്വിനും ഇന്ന് രാവിലെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

'ഞാൻ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആൺകുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.

യൂണിവേഴ്സിന് നന്ദി'- എന്നാണ് കുഞ്ഞിക്കാലുകൾ പങ്കുവച്ച് അഹാന കുറിച്ചത്. ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്.