Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്
Basil Joseph About His Daughter: ബേസില്‍ ജോസഫിനെ നായകനായനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മരണമാസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടന്‍ സിജു സണ്ണിയുടേതാണ് മരണമാസിന്റെ തിരക്കഥ.

മരണമാസിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ കുഞ്ഞിനെ നോക്കിയതുമായി ബന്ധപ്പെട്ട് ബേസില്‍ ജോസഫ് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. (Image Credits: Instagram)

എലിസബത്ത് ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ എആര്‍എമ്മിന്റെ ഷൂട്ടിലായിരുന്നു. ഡെലിവറി അടുത്ത് നില്‍ക്കുന്ന സമയമാണത്. അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ടിങ് തീരാന്‍ വൈകി. ഡെലിവറി സമയത്ത് പോരാളിയായി എലിസബത്തിനോടൊപ്പം താനും ലേബര്‍ റൂമില്‍ കയറിയിരുന്നു.

അന്ന് തനിക്ക് ഏറ്റവും മികച്ച ബൈസ്റ്റാന്റര്‍ എന്ന അവാര്‍ഡൊക്കെ കിട്ടി. താന്‍ മോട്ടിവേഷന്‍ കൊടുക്കുകയായിരുന്നു. ഹോപ്പിന് ഒന്നര വയസ് കഴിഞ്ഞ ശേഷമാണ് തന്റെ അടുത്ത് മോളെ നിര്‍ത്തി പോകാന്‍ എലിസബത്ത് തുടങ്ങിയത്.

ആദ്യമൊക്കെ എലിസബത്തിന് പേടിയായിരുന്നു. തന്റെയും അവളുടെയും അപ്പനും അമ്മയും ചേച്ചിയുമെല്ലാം എപ്പോഴും വിളിക്കും. താനും കൊച്ചും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. രാത്രി അവള്‍ എഴുന്നേറ്റാല്‍ ഇവന്‍ എന്ത് ചെയ്യും, കൊച്ചിനെ കുളിപ്പിക്കുമോ തുടങ്ങി എല്ലാത്തിനും ടെന്‍ഷന്‍ ആയിരുന്നു.

മൂന്ന് ദിവസം ഹോപ്പ് പല്ല് തേച്ചില്ല. പല്ല് തേക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് താനും നിര്‍ബന്ധിക്കാന്‍ പോയില്ല. എന്തിനാണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വെറുതെ ഒരു ബുദ്ധിമുട്ട്. പക്ഷെ രണ്ട് നേരം താന്‍ അവളെ കുളിപ്പിച്ചിരുന്നുവെന്നും ഡോ. അനന്ദു എസുമായി സംസാരിക്കുന്നതിനിടെ ബേസില്‍ പറഞ്ഞു.