Gautam Gambhir: ഓസ്ട്രേലിയയിൽ എട്ടുനിലയിൽ പൊട്ടിയാൽ പണിപാളും; ഗംഭീറിനെ നിലയ്ക്കുനിർത്താൻ ബിസിസിഐ
BCCI Action: ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ തോറ്റതോടെ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഗംഭീറിനെയും ബിസിസിഐ നിലയ്ക്കുനിർത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐയുടെ റെഡ് ലിസ്റ്റിൽ. പരിശീലകനെ നിലയ്ക്കുനിർത്താൻ ബിസിസിഐ ഒരുങ്ങിയതായാണ് വിവരം. (Image Credits:BCCI)

ചീഫ് സെലക്ടർ അജിത് അഗാർക്കർ, പരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരെ ബിസിസിഐ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ഗംഭീറിന്റെ അധികാരം വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. (Image Credits:BCCI)

ടീം സെലക്ഷനിൽ പരിശീലകൻ എന്ന നിലയിൽ ഗംഭീറിന് പൂർണ സ്വാതന്ത്ര്യമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കായുള്ള ടീമിനെ ഗംഭീറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുത്തത്. ഗംഭീറിന്റെ ആവശ്യപ്രകാരമാണ് നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർ ടെസ്റ്റ് ടീമിലെത്തിയത്. (Image Credits:BCCI)

ഓസീസ് സീരിസിലും ഇന്ത്യൻ ടീം അമ്പേ പരാജയപ്പെട്ടാൽ ടീം സെലക്ഷനിൽ ഗംഭീറിനുള്ള അധികാരം വെട്ടികുറയ്ക്കും. ആക്രമിച്ചു കളിക്കുകയെന്ന ഗംഭീറിന്റെ ശെെലിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ടെസ്റ്റിൽ ഈ ശൈലി നടപ്പാക്കാൻ സാധിക്കില്ലെന്നാണ് വിമർശകർ പറയുന്നത്. (Image Credits:BCCI)

ടീം സെലക്ഷൻ ഗംഭീറാണ് തീരുമാനിക്കുന്നതെന്നും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുയർന്നു. (Image Credits:BCCI)

ഓസ്ട്രേലിയൻ പര്യടനത്തിൽ സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരുടെ പ്രകടനങ്ങളും ബിസിസിഐ വിലയിരുത്തുന്നുണ്ട്. (Image Credits:BCCI)