എപ്പോഴും ​ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ കുടിച്ച് നോക്ക്; തയ്യാറാക്കേണ്ടത് | Benefits of coriander seeds water for Stomach issues, Know how to prepare it Malayalam news - Malayalam Tv9

Coriander Seed Water: ​എപ്പോഴും ​ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ കുടിച്ച് നോക്ക്; തയ്യാറാക്കേണ്ടത്

Published: 

20 Dec 2025 09:15 AM

Coriander Seed Water Benefits: മല്ലിയിൽ കാണപ്പെടുന്ന ലിനലൂൾ എന്ന സംയുക്തത്തിന് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇവ ദഹനനാളത്തിലെത്തി പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും വയറ്റിലും കുടലിലും ശല്ല്യമാകുന്ന ഗ്യാസ് എളുപ്പത്തിൽ നീക്കാനും സഹായിക്കുന്നു.

1 / 5ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റിൽ ഗ്യാസ് കയറുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പലവഴികൾ തേടിയിട്ടും ഇതിന് പരഹാരം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നവർ മല്ലിയിട്ട് തിളപ്പിച്ച വെള്ളം ഒന്ന് കുടിച്ചു നോക്കൂ. വയറ്റിലുണ്ടാകുന്നഏത് അസ്വസ്ഥതകളും നീക്കാൻ ഏറ്റവും നല്ലൊരു പൊടികൈയാണ് ഈ മലിയിട്ട വെള്ളം. (Image credits: Getty Images)

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റിൽ ഗ്യാസ് കയറുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പലവഴികൾ തേടിയിട്ടും ഇതിന് പരഹാരം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നവർ മല്ലിയിട്ട് തിളപ്പിച്ച വെള്ളം ഒന്ന് കുടിച്ചു നോക്കൂ. വയറ്റിലുണ്ടാകുന്നഏത് അസ്വസ്ഥതകളും നീക്കാൻ ഏറ്റവും നല്ലൊരു പൊടികൈയാണ് ഈ മലിയിട്ട വെള്ളം. (Image credits: Getty Images)

2 / 5

മല്ലിയിൽ കാണപ്പെടുന്ന ലിനലൂൾ എന്ന സംയുക്തത്തിന് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇവ ദഹനനാളത്തിലെത്തി പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും വയറ്റിലും കുടലിലും ശല്ല്യമാകുന്ന ഗ്യാസ് എളുപ്പത്തിൽ നീക്കാനും സഹായിക്കുന്നു.

3 / 5

കൂടാതെ ദഹനത്തിന് ആവശ്യമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഭക്ഷണം ശരിയായി ദഹിക്കാൻ സഹായിക്കുകയും അതിലൂടെ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ​ഗ്യാസ് ഉണ്ടാകുമ്പോൾ പെട്ടെന്ന് ആശ്വാസം കിട്ടാൻ മല്ലിയുടെ വിത്തുകൾ ചവയ്ക്കുകയോ അല്ലെങ്കിൽ മല്ലിയിട്ട ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുക.

4 / 5

മല്ലിവിത്തുകൾ ചെറുതായി വറുത്തെടുക്കുക. ശേഷം പൊടിക്കുമ്പോൾ അതിന്റെ മണവും ഗുണവും ഒരുപോലെ വർദ്ധിക്കുന്നു. വിത്തുകളായാലും പൊടിയായാലും എപ്പോഴും ചൂടും ഈർപ്പവുമില്ലാത്ത എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കാൻ മറക്കരുത്. അല്ലെങ്കൽ ഇവ കേടായി പോകാനുള്ള സാധ്യത ഏറെയാണ്.

5 / 5

ഒന്നര കപ്പ് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലി വിത്തുകൾ ഇടുക. ചെറു തീയിൽ നന്നായി തിളപ്പിക്കണം. വെള്ളത്തിന്റെ അളവ് ഒരു കപ്പായി കുറഞ്ഞ് കഴിയുമ്പോൾ തീ അണച്ച്, ചായ അരിച്ചെടുക്കുക. ദഹനം മെച്ചപ്പെടുത്താൻ ഈ മല്ലിച്ചായ ചെറു ചൂടോടെ കുടിക്കാം. ആവശ്യമെങ്കിൽ മധുരത്തിനായി അൽപ്പം തേനോ ശർക്കരയോ ചേർക്കാം.

കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി