Wooden Comb Benefits: തടികൊണ്ടുള്ള ചീപ്പ് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാം; മുടി കൊഴിച്ചിൽ കുറയുമോ?
Benefits Of Wooden Comb: നമ്മൾ സാധാരണയായി മുടി ചീകാൻ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്. എന്നാൽ ഇതൊന്ന് മാറ്റി പിടിച്ച് തടിയുടെ ചീപ്പ് ഉപയോഗിച്ച് നോക്കൂ. തലയോട്ടിക്കും, പൊട്ടൽ കുറയ്ക്കാനും എല്ലാം സഹായിക്കുന്നു.

മുടി സംരക്ഷിക്കാൻ ഏത് വിദ്യയും പരീക്ഷിക്കുന്നവരാണ് നമ്മൾ. വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന നിരവധി മാർഗങ്ങളുണ്ട്. നന്നായി പരിചരിച്ചില്ലെങ്കിൽ മുടി കൊഴിയാനും വളർച്ച നിൽക്കാനും എല്ലാം കാരണമാകും. അതുകൊണ്ട് തന്നെ ചീപ്പ് മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ നല്ല ശ്രദ്ധ നൽകേണ്ടതുണ്ട്. (Image Credits: Unsplash)

നമ്മൾ സാധാരണയായി മുടി ചീകാൻ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്. എന്നാൽ ഇതൊന്ന് മാറ്റി പിടിച്ച് തടിയുടെ ചീപ്പ് ഉപയോഗിച്ച് നോക്കൂ. തലയോട്ടിക്കും, പൊട്ടൽ കുറയ്ക്കാനും എല്ലാം സഹായിക്കുന്നു. തലയോട്ടിയിലെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. തടികൊണ്ടുള്ള ചീപ്പുകൾ മുടിയിൽ കുരുക്ക് ഉണ്ടാക്കാതെ മുടിയിഴകളെ സൗമ്യമായി വൃത്തിയാക്കുന്നു. അവയുടെ വീതിയേറിയ പല്ലുകൾ മുടിയിഴകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. (Image Credits: Unsplash)

ഇത് അറ്റം പിളരുന്നതും പൊട്ടുന്നതും തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് നീളമുള്ളതും ചുരുണ്ടതമായ മുടിയുള്ളവർക്ക്. പ്ലാസ്റ്റിക് ചീപ്പുകളിൽ നിന്ന് വ്യത്യസ്തമായി, തടകൊണ്ടുള്ള ചീപ്പ് ഉപയോഗിക്കുമ്പോൾ അവ മുടിയുടെ ഫ്രിസ്സിനെസ്സ് കുറയ്ക്കുന്നു. തടികൊണ്ടുള്ള ചീപ്പ് നിങ്ങളുടെ മുടി മൃദുവാക്കുകയും ചെയ്യും. (Image Credits: Unsplash)

ഇത് ഉപയോഗിക്കുന്നത് തലയോട്ടിയിൽ മൃദുവായ മസാജ് ചെയ്ത് രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഈ മെച്ചപ്പെട്ട രക്തയോട്ടത്തിലൂടെ രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണം വർദ്ധിപ്പിക്കുകയും കാലക്രമേണ ശക്തമായ കട്ടിയുള്ള മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

ചിലതരം തടികൊണ്ടുള്ള ചീപ്പുകൾ, പ്രത്യേകിച്ച് വേപ്പ് തടി അല്ലെങ്കിൽ ചന്ദനം കൊണ്ട് നിർമ്മിച്ചവയ്ക്ക്, സ്വാഭാവിക ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. പതിവായി ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും താരൻ, ചൊറിച്ചിൽ അല്ലെങ്കിൽ തലയോട്ടിയിലെ ചെറിയ അണുബാധകൾ കുറയ്ക്കാനും സഹായിക്കും. (Image Credits: Unsplash)