2 മാസത്തേക്ക് ബെംഗളൂരു ട്രെയിനുകളില്ല; യാത്രക്കാര്‍ വലയും | Bengaluru Bound Trains Cancelled for Two Months Services to Resume Only After Yard Work Malayalam news - Malayalam Tv9

Bengaluru Train: 2 മാസത്തേക്ക് ബെംഗളൂരു ട്രെയിനുകളില്ല; യാത്രക്കാര്‍ വലയും

Published: 

17 Jun 2026 | 01:23 PM

Bengaluru Train Services Disrupted as Yard Work Forces Two-Month Suspension: സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, 58 ട്രെയിനുകള്‍ റദ്ദാക്കി, 116 ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്, നാല് ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി, 26 എണ്ണം വഴിതിരിച്ചുവിടും. രണ്ട് ട്രെയിന്‍ സര്‍വീസില്‍ പുനക്രമീകരണം വരുത്തിയിട്ടുണ്ട്. അഞ്ചെണ്ണത്തിന്റെ റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

1 / 5
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ യാര്‍ഡ് പുനര്‍നിര്‍മാണത്തെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് ബെംഗളൂരു ട്രെയിനുകളില്‍ ചിലത് റദ്ദാക്കി, ശേഷിക്കുന്നവയുടെ റൂട്ടില്‍ താത്കാലിക മാറ്റം വരുത്തി. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ കെഎസ്ആര്‍ ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് ട്രെയിനുകളെ റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ ജോലികള്‍ ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. (Image Credit Source: PTI and Getty Images)

2 / 5
സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, 58 ട്രെയിനുകള്‍ റദ്ദാക്കി, 116 ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്, നാല് ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി, 26 എണ്ണം വഴിതിരിച്ചുവിടും. രണ്ട് ട്രെയിന്‍ സര്‍വീസില്‍ പുനക്രമീകരണം വരുത്തിയിട്ടുണ്ട്. അഞ്ചെണ്ണത്തിന്റെ റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 15 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ അധിക സ്റ്റോപ്പുകളും കാലതാമസവുമാണ് ട്രെയിനുകള്‍ നേരിടാന്‍ പോകുന്നത്.

3 / 5
ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 16 മുതല്‍ റദ്ദാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തേക്കാണ് ഈ നിയന്ത്രണം. ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളെയാണ് ഈ നിയന്ത്രണം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മൈസൂരുവിലേക്ക് അശോകപുരത്തേക്കും പോകുന്ന 16 ട്രെയിനുകള്‍ റദ്ദാക്കി. ബെംഗളൂരുവിനെ തുംകൂരുവുമായി ബന്ധിപ്പിക്കുന്ന മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് മെമു സര്‍വീസും റദ്ദാക്കി.

4 / 5
വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയിട്ടില്ലെങ്കിലും, മറ്റ് പല പ്രീമിയം ട്രെയിനുകള്‍ പുറപ്പെടുന്നതോ അല്ലെങ്കില്‍ എത്തിച്ചേരുന്നതോ ആയ സ്‌റ്റേഷനുകളില്‍ മാറ്റമുണ്ട്. ഓഗസ്റ്റ് 1 മുതല്‍ 3 വരെ കെഎസ്ആര്‍ ബെംഗളൂരു-ഹസ്രത്ത് നിസാമുദീന്‍ രാജധാനി എക്‌സ്പ്രസ് യശ്വന്ത്പൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.

5 / 5
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 1 വരെ ന്യൂഡല്‍ഹി-കെഎസ്ആര്‍ ബെംഗളൂരു കര്‍ണാടക എക്‌സ്പ്രസ് ബൈയപ്പനഹള്ളിയില്‍ വെച്ച് യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്ന് തന്നെയാണ് മടക്കയാത്ര തുടങ്ങുന്നതും. വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് ആളുകള്‍ യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളുടെ പൂര്‍ണമായ വിവരം റെയില്‍വേ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്രക്കാരുമായി പങ്കിടും.

Loading...
Unable to load recommendations.
Follow Us
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും