Monsoon Car Accessories: മഴക്കാലം വരാറായി, മണ്‍സൂണ്‍ കാര്‍ ആക്‌സസറികള്‍ വാങ്ങിയോ?
മഴക്കാലത്ത് വെള്ളക്കെട്ടും. കുറഞ്ഞ വിസിബിലിറ്റി, മുഷിഞ്ഞ കാര്‍ ഇന്റീരിയറുകല്‍ എന്നിവ കൊണ്ടെല്ലാം ബുദ്ധമുട്ടുന്ന സമയമാണ്. അതുകൊണ്ട് മഴക്കാലത്തേക്ക് വേണ്ടിയുള്ള കാര്‍ ആക്‌സസറികള്‍ ഇപ്പോള്‍ വാങ്ങിവെക്കണം


മണ്‍സൂണ്‍ അടുക്കുമ്പോള്‍ കാറിന് വേണ്ടതെല്ലാം ചെയ്യാന്‍ നമ്മള്‍ വിട്ടുപോകാറുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ടും. കുറഞ്ഞ വിസിബിലിറ്റി, മുഷിഞ്ഞ കാര്‍ ഇന്റീരിയറുകല്‍ എന്നിവ കൊണ്ടെല്ലാം ബുദ്ധമുട്ടുന്ന സമയമാണ്. അതുകൊണ്ട് മഴക്കാലത്തേക്ക് വേണ്ടിയുള്ള കാര്‍ ആക്‌സസറികള്‍ ഇപ്പോള്‍ വാങ്ങിവെക്കണം. എന്തെല്ലാമാണ് അവയെന്ന് നോക്കാം. Photo by Stefan Rodriguez on Unsplash

പ്രിവെന്റോ കാര്‍ ബോഡി കവര്‍- മഴക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്‍ ആക്‌സസറിയാണ് കാര്‍ കവറുകള്‍. മഴക്കാലത്ത് ഉയര്‍ന്ന ഹ്യുമിഡിറ്റിയില്‍ നിന്ന് നമ്മുടെ കാറിനെ സംരക്ഷിക്കുന്ന കവര്‍ തന്നെയാണ് വേണ്ടത്. അതുകൊണ്ട് തന്നെ മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന കവറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

കാര്‍ എയര്‍ പ്യൂരിഫയര്‍- മഴക്കാലത്ത് വായുവിലുണ്ടാകുന്ന ഈര്‍പ്പം കാറിനെ പൂപ്പല്‍, ബാക്ടീരിയ എന്നിവയുടെ ബ്രീഡിങ് കേന്ദ്രമാക്കാന്‍ സാധ്യതയുണ്ട്. ഇതുകാരണം കാറിന് ദുര്‍ഗന്ധവും ഉണ്ടാകും. അതിനാല്‍ നല്ലൊരു എയര്‍ പ്യൂരിഫയര്‍ കാറില്‍ ഉപയോഗിക്കാവുന്നതാണ്.

ആന്റി ഫോഗ് മേംബ്രേണ്‍- മഴക്കാലത്ത് പുറത്തേക്ക് കാണുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടാറുണ്ട്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ കാഴ്ച സാധ്യതമാക്കുന്ന ആന്റി ഫോഗ് മേംബ്രേണ്‍ ഘടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

റെയിന്‍ റിപ്പല്ലന്റ് വാക്‌സ്- ഈ ഉത്പന്നം ഒരു സോള്‍വെന്റ് ബേസ്ഡ് ഗ്ലാസ് ട്രീറ്റ്‌മെന്റ് സൊല്യൂഷനാണ്. അത് നിങ്ങളുടെ ഗ്ലാസില്‍ ഒരു വാട്ടര്‍ റിപ്പെലെന്റ് ലെയര്‍ രൂപപ്പെടുത്തി കനത്ത മഴക്കാലത്ത് ദൃശ്യപരത മെച്ചപ്പെടുത്തുന്നുണ്ട്.

ഫ്‌ളോര്‍ മാറ്റ്- മഴക്കാലത്ത് വാഹനങ്ങളിലേക്ക് ചെളി ചവിട്ടി കയറ്റാന്‍ സാധ്യതയുള്ളത് കൊണ്ട് കാര്‍ മാറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.