വെറ്റില മുറുക്കാൻ മാത്രമാല്ല; നിരവധി ഗുണങ്ങൾ വേറെയുണ്ട് | Betel Leaf Benefits in Malayalam from digestion to mouth refreshing know the Use Malayalam news - Malayalam Tv9
ശരീരത്തിൽ വിവിധ ഗുണങ്ങൾക്കും കൂടി ബെസ്റ്റാണ് വെറ്റില. ദിവസവും രണ്ട് വെറ്റില കഴിക്കുന്നത് ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു.
1 / 5
വെറ്റില മുറുക്കാൻ മാത്രമുള്ള ഒന്നാണെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ധാരാണ. എന്നാൽ മുറുക്കാനേക്കാൾ ഉപരി ആരോഗ്യം നിലനിർത്തുന്നതിനും, ശരീരത്തിൽ വിവിധ ഗുണങ്ങൾക്കും കൂടി ബെസ്റ്റാണ് വെറ്റില. ദിവസവും രണ്ട് വെറ്റില കഴിക്കുന്നത് ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. എന്തൊക്കെയാണ് ആ ഫലങ്ങൾ എന്ന് പരിശോധിക്കാം.
2 / 5
ദിവസവും രണ്ട് വെറ്റില കഴിക്കുന്നത് വായ്‌നാറ്റം തടയാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, ചർമ്മം സുന്ദരമായിരിക്കാനും ഇത് സഹായിക്കുന്നു.
3 / 5
വെറ്റില നമ്മുടെ ദഹനം മെച്ചപ്പെടുത്തുന്നു. ദഹനവ്യവസ്ഥയ്ക്ക് ഇത് വളരെ നല്ലതാണ്. വെറ്റില ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തെ തകർക്കുന്ന എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് വയറു വീർക്കുന്നതും ദഹനക്കേടും കുറയ്ക്കാനും സഹായിക്കുന്നു.
4 / 5
വെറ്റില ഒരു ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഏജന്റായി പ്രവർത്തിക്കുന്നു. വെറ്റില ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും നിങ്ങളുടെ ശ്വാസം വായു പുതുമയോടെ നിലനിർത്തുകയും ചെയ്യും ഇത് വായ്‌നാറ്റം ഇല്ലാതാക്കും. ഇത് ഒരു പ്രകൃതിദത്ത മൗത്ത് ഫ്രഷ്നറാണ്.
5 / 5
വെറ്റിലയിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വെറ്റില കഴിക്കുന്നത് ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഈ ഇലകളിൽ ആന്റിഹിസ്റ്റാമൈൻ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്ത്മയും സീസണൽ അലർജിയും ഉള്ളവർ വെറ്റില ചവച്ചരച്ച് കഴിക്കുന്നത് വഴി പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും