Jasmin Jaffar: ‘ഗബ്രിയെ ഒഴിവാക്കിയോ? ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ്’ ; പ്രതികരിച്ച് ജാസ്മിൻ!
Bigg Boss Malayalam 6's Jasmin Jaffar: ഏറെയും ചോദ്യം ഗബ്രിയെ അന്വേഷിച്ചായിരുന്നു. ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ് എന്നിങ്ങനെയായിരുന്നു മിക്ക കമന്റുകൾ.

ബിഗ് ബോസ് സീസൺ 6-ലൂടെ ശ്രദ്ധേയമായ താരമാണ് ജാസ്മിൻ. മികച്ച മത്സരാർത്ഥിയായ ജാസ്മിനെ തേടി നിരനിരയായി വിവാദങ്ങൾ വന്നതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം ജാസ്മിൻ സുപരിചിതയായി. ഷോയിൽ മൂന്നാം സ്ഥാനമാണ് താരം നേടിയത്. നടൻ ഗബ്രി ജോസുമായുള്ള വിവാദങ്ങളാണ് ജാസ്മിന് ബിഗ് ബോസ് ട്രോഫി നഷ്ടപ്പെടാൻ കാരണമായത്. (Image Credits:InstagramJasmin Jaffar)

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ബ്യൂട്ടി ടിപ്സ്, ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിവയാണ് ജാസ്മിന്റെ യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ വൈറൽ റീലുകളും ജാസ്മിൻ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവച്ച റീലും ഏറെ വൈറലായിരുന്നു. ജാസ്മിനെ സുഹൃത്ത് ഒറ്റ കൈ ഉപയോഗിച്ച് എടുത്ത് ഉയർത്തുന്നതാണ് റീൽ. ലിന്റെ ബിഹൈന്റ് ദി സീൻസും ജാസ്മിൻ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

ഏറെയും ചോദ്യം ഗബ്രിയെ അന്വേഷിച്ചായിരുന്നു. ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ് എന്നിങ്ങനെയായിരുന്നു മിക്ക കമന്റുകൾ.എന്നാൽ ഇതിൽ പ്രതികരിച്ച് ജാസ്മിൻ തന്നെ രംഗത്ത് എത്തി. തനിക്ക് നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന പഴി കേട്ട് മടുത്തു എന്നാണ് ജാസ്മിൻ പറഞ്ഞത്.

ദൈവത്തെ ഓർത്ത് എന്തെങ്കിലും ഒരു വീഡിയോ കാണുമ്പോൾ കോമ്പോ ഉണ്ടാക്കി കൊണ്ടുവരുന്ന പരിപാടി ഇതിലെങ്കിലും ഒന്ന് നിർത്തുക. എനിക്ക് ഈ ലോകത്ത് ഇഷ്ടംപോലെ ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന് കേട്ട് കേട്ട് ഞാൻ മടുത്തു. ആങ്ങളയെപ്പോലെ കാണുന്ന കുറച്ച് ആൺപിള്ളേരാണ്... മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... എന്നാണ് ജാസ്മിൻ കുറിച്ചത്.