Blackpink Lisa: ബ്ലാക്ക്പിങ്കിലെ ലിസ പ്രണയത്തിലെന്ന് ആരാധകർ; വാലന്റൈൻസ് ദിനമാഘോഷിച്ചത് ഫ്രഡറിക് അർനോൾട്ടിനൊപ്പം?
Blackpink Lisa Spends Valentines Day with Rumored Boyfriend Frederic Arnault: വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ലിസ അഭിനയിച്ച 'ദി വൈറ്റ് ലോട്ടസ്' എന്ന ഡ്രാമയുടെ പ്രീമിയർ പരിപാടിയിൽ ലിസയ്ക്കൊപ്പം ഫ്രെഡറിക് അർനോൾട്ടും പങ്കെടുത്തത് ഡേറ്റിങ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡുകളിൽ ഒന്നാണ് ഗേൾ ഗ്രൂപ്പായ ബ്ലാക്ക്പിങ്ക്. ലിസ, ജെന്നി, റോസ്, ജിസൂ എന്നിങ്ങനെ നാല് അംഗങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്. നിലവിൽ ഗ്രൂപ്പിലെ താരങ്ങൾ എല്ലാം തന്നെ സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ ഈ വർഷത്തിന്റെ പകുതിയോടെ ഗ്രൂപ്പിന്റെ മടങ്ങിവരവ് ഉണ്ടാകും. (Image Credits: X)

കെ-പോപ്പ് താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് ലിസ. നിലവിൽ തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ പോയികൊണ്ടിരിക്കുന്ന ലിസയെ ചുറ്റിപ്പറ്റി ചില കിംബദന്തികൾ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് താരം ബിസിനസുകാരനായ ഫ്രഡറിക് അർനോൾട്ടുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ്. (Image Credits: X)

ഇവർ ഇരുവരെയും പല ഇവന്റുകളിലും ഒരുമിച്ച് കാണാനിടയായതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ഇരുവരും ഇത് നിഷേധിച്ചിട്ടുമില്ല. അതേസമയം, ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് ലിസയുടെ ആരാധകർ അവകാശപ്പെടുന്നു. (Image Credits: X)

വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ലിസ അഭിനയിച്ച 'ദി വൈറ്റ് ലോട്ടസ്' എന്ന ഡ്രാമയുടെ പ്രീമിയർ പരിപാടി തായ്‌ലൻഡിൽ വെച്ച് നടന്നിരുന്നു. ഈ പരിപാടിയിൽ ഫ്രെഡറിക് അർനോൾട്ടും പങ്കെടുത്തതിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെ, ലിസ - ഫ്രഡറിക് അർനോൾട്ട് ഡേറ്റിങ് അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. (Image Credits: X)

ഗ്രീൻ കാർപ്പറ്റിൽ ഒന്നും പങ്കെടുക്കാതെ തന്റെ സാന്നിധ്യം അറിയാതിരിക്കാൻ ഫ്രഡറിക് ശ്രമിച്ചെങ്കിലും പരിപാടിയിൽ പങ്കെടുത്ത ചില ആരാധകർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്. (Image Credits: X)