BSNL Offers: എന്ത് ചെയ്യാനാ, കൊടുത്താ ശീലം; കണ്ണഞ്ചിപ്പിക്കും പ്ലാനുമായി ബിഎസ്എന്‍എല്‍
BSNL Recharge Plans: ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 35,000 4ജി ടവറുകളാണ് കമ്പനി സ്ഥാപിച്ചത്.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളില്‍ ഒരാളാകും ബിഎസ്എന്‍എല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യമുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. (Image Credits: Getty Images)

105 ദിവസ വാലിഡിറ്റിയുള്ള പ്ലാന്‍ കഴിഞ്ഞ ദിവസമാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Image Credits: Getty Images)

666 രൂപയാണ് പ്ലാനിന്റെ നിരക്ക്. 105 ദിവസ വാലിഡിറ്റിയില്‍ ആകെ 210 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. പ്രതിദിനം ലഭിക്കുന്ന രണ്ട് ജിബി ഡാറ്റ സ്പീഡോട് കൂടി തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. (Image Credits: Getty Images)

ഈയൊരു നിരക്കിലും ഇത്രയേറേ വാലിഡിറ്റിയിലും മറ്റൊരു ടെലികാം സേവനദാതാവും പ്ലാനുകള്‍ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. (Image Credits: Getty Images)

ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 35,000 4ജി ടവറുകളാണ് കമ്പനി സ്ഥാപിച്ചത്. (Image Credits: Getty Images)