BSNL Offers: ‘തങ്കം സാര്‍ ഇവര്’; ഇത്രേം ചീപ്പ്‌റേറ്റില്‍ ബിഎസ്എന്‍എല്‍ അല്ലാതെ ആര് പ്ലാന്‍ നല്‍കും
BSNL Recharge Plans: ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ തോല്‍പ്പിക്കാനാകില്ല എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ദിനംപ്രതി അവതരിപ്പിക്കുന്നത്.

വളരെ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പ്ലാനുകള്‍ നല്‍കാന്‍ ബിഎസ്എന്‍എല്ലിനെ കഴിഞ്ഞിട്ട് മറ്റ് ടെലികോം കമ്പനികള്‍ ഉള്ളൂ. എത്രയെത്ര പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. അതും ചീപ്പ് റേറ്റില്‍ എന്ന് പറയുന്നതാണ് നല്ലത്. (Avishek Das/SOPA Images/LightRocket via Getty Images)

ഓരോ ഉപഭോക്താവിന്റെയും പോക്കറ്റ് അനുസരിച്ചുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. 666, 599 തുടങ്ങി നിരവധി നിരക്കുകളിലുള്ള പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയാന്‍ സാധിക്കുന്ന പ്ലാന്‍ 319 രൂപയുടേതാണ്. (Nasir Kachroo/NurPhoto via Getty Images)

65 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാന്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. അണ്‍ലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയോടൊപ്പം 10 ജിബി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Image Credits: Getty Images)

ആകെ 10 ജിബി ഡാറ്റ ആയതിനാല്‍ വാലിഡിറ്റി കാലാവധി തീരുന്നതിനുള്ളില്‍ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. 10 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം നിങ്ങള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ മറ്റ് ഡാറ്റ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് രണ്ട് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. (Avishek Das/SOPA Images/LightRocket via Getty Images)