തുക വർധിപ്പിക്കില്ല, സേവനം മെച്ചപ്പെടുത്തും; ബിഎസ്എൻഎലിൻ്റെ പ്ലാൻ ഇങ്ങനെ | BSNL Says They Will Improve Quality Of Services Instead Of Tariff Hike Malayalam news - Malayalam Tv9

BSNL : തുക വർധിപ്പിക്കില്ല, സേവനം മെച്ചപ്പെടുത്തും; ബിഎസ്എൻഎലിൻ്റെ പ്ലാൻ ഇങ്ങനെ

Updated On: 

23 Oct 2024 20:06 PM

BSNL Will Improve Quality Of Services : സേവനങ്ങളുടെ താരിഫ് വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർധിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ബിഎസ്എൻഎലിൻ്റെ പ്രഖ്യാപനം.

1 / 5തുക വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. സമീപഭാവിയിലൊന്നും താരിഫ് വർധിപ്പിക്കില്ല. സേവനങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി ചൊവ്വാഴ്ച പറഞ്ഞു. (Image Credits - Getty Images)

തുക വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. സമീപഭാവിയിലൊന്നും താരിഫ് വർധിപ്പിക്കില്ല. സേവനങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി ചൊവ്വാഴ്ച പറഞ്ഞു. (Image Credits - Getty Images)

2 / 5

പുതിയ ലോഗോ പരിചയപ്പെടുത്തുന്ന ചടങ്ങിലായിരുന്നു കമ്പനിയുടെ വെളിപ്പെടുത്തൽ. ചടങ്ങിൽ പുതിയ ഏഴ് സേവനങ്ങൾ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഇതിനൊപ്പമാണ് താരിഫ് വർധിപ്പിക്കില്ലെന്ന തീരുമാനവും കമ്പനി അറിയിച്ചത്. (Image Credits - Getty Images)

3 / 5

ജിയോയും എയർടെലും വോഡഫോൺ-ഐഡിയയും അടുത്തിടെ സേവനങ്ങളുടെ താരിഫ് വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ പാത ബിഎസ്എൻഎൽ പിന്തുടരില്ലെന്ന് കമ്പനി അറിയിച്ചു. സേവനങ്ങളുടെ ഗുണം മെച്ചപ്പെടുത്തും. (Image Credits - Getty Images)

4 / 5

ജൂലായ് മാസത്തിൽ 2.9 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സിനെയാണ് ബിഎസ്എൻഎലിന് ലഭിച്ചത്. മറ്റ് ടെലികോം കമ്പനികൾ താരിഫ് വർധിപ്പിച്ചപ്പോഴാണ് ബിഎസ്എൻഎലിലേക്ക് സബ്സ്ക്രൈബേഴ്സിൻ്റെ ഒഴുക്കുണ്ടായത്. (Image Credits - Getty Images)

5 / 5

2025ഓടെ രാജ്യത്തെ ടെലികോം മേഖലയിൽ 25 ശതമാനം മാർക്കറ്റ് ഷെയർ ആണ് കമ്പനിയുടെ ലക്ഷ്യം. ഫൈബർ കണക്ഷന് വൈഫി റോമിങ്, എനി ടൈം സിം കിയോസ്ക്, ഫൈബർ ഉപയോഗിച്ചുള്ള ഇൻട്രാനെറ്റ് ടിവി തുടങ്ങിയവ ഇതിനെ സഹായിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. (Image Credits - Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്