ബിടിഎസ് കമ്പനി ഹൈബ് ഇന്ത്യയിലേക്ക്, ആവേശത്തിൽ കെ പോപ്പ് ആരാധകർ | BTS agency HYBE announces branch in India, expected to launch in 2025 Malayalam news - Malayalam Tv9

BTS agency HYBE: ബിടിഎസ് കമ്പനി ഹൈബ് ഇന്ത്യയിലേക്ക്, ആവേശത്തിൽ കെ പോപ്പ് ആരാധകർ

Updated On: 

02 Jul 2025 | 10:30 AM

BTS agency HYBE: ഇന്ത്യയിലും ബ്രാഞ്ച് ആരംഭിക്കാനൊരുങ്ങി ബിടിഎസ്, സെവന്റീൻ, ടിഎക്സ്ടി തുടങ്ങിയ മെ​ഗാ ഹിറ്റ് ​ഗ്രൂപ്പുകളുടെ കമ്പനിയായ ഹൈബ് കോർപ്പറേഷൻ. ഈ വർഷം തന്നെ പുതിയ ബ്രാഞ്ച് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1 / 5
ആവേശത്തിൽ ഇന്ത്യയിലെ കെ പോപ്പ് ആരാധകർ. ബിടിഎസ്, സെവന്റീൻ, ടിഎക്സ്ടി തുടങ്ങിയ മെ​ഗാ ഹിറ്റ് ​ഗ്രൂപ്പുകൾക്ക് പിന്നിലുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ ഹൈബ് കോർപ്പറേഷൻ ഇന്ത്യയിൽ ബ്രാഞ്ച് ആരംഭിക്കാൻ പോകുകയാണ്.

ആവേശത്തിൽ ഇന്ത്യയിലെ കെ പോപ്പ് ആരാധകർ. ബിടിഎസ്, സെവന്റീൻ, ടിഎക്സ്ടി തുടങ്ങിയ മെ​ഗാ ഹിറ്റ് ​ഗ്രൂപ്പുകൾക്ക് പിന്നിലുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ ഹൈബ് കോർപ്പറേഷൻ ഇന്ത്യയിൽ ബ്രാഞ്ച് ആരംഭിക്കാൻ പോകുകയാണ്.

2 / 5
2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഇന്ത്യയിൽ ഒരു പ്രാദേശിക ശാഖ തുറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ താരങ്ങളെ നേരിട്ട് കാണണമെന്ന ആ​ഗ്രഹമുള്ള ഇന്ത്യയിലെ കെ പോപ്പ് ആരാധകരുടെ സ്വപ്നം യാഥാർത്ഥ്യമാകാനുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്.

3 / 5
ജൂൺ 30 ന് കൊറിയൻ മാധ്യമങ്ങളിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും കെ-പോപ്പിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള ഹൈബിന്റെ മാർക്കറ്റിം​ഗ് തന്ത്രങ്ങളുടെ ഭാ​ഗമായിട്ടാണ് ബാങ് സി ഹ്യൂക്കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇന്ത്യയിലും എത്തുന്നത്.

4 / 5
1.4 ബില്യണിലധികം ജനങ്ങളുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സംഗീത വിപണികളിൽ ഒന്നാണ്. കൂടാതെ രാജ്യത്ത് പ്രാദേശിക ഓഡിഷൻ ഷോകളും പരിശീലന പരിപാടികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

1.4 ബില്യണിലധികം ജനങ്ങളുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സംഗീത വിപണികളിൽ ഒന്നാണ്. കൂടാതെ രാജ്യത്ത് പ്രാദേശിക ഓഡിഷൻ ഷോകളും പരിശീലന പരിപാടികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

5 / 5
മുമ്പ് അമേരിക്കയിൽ ഇത്തരത്തിൽ ബ്രാഞ്ച് സ്ഥാപിച്ചിരുന്നു. 
യുഎസിൽ, ആരംഭിച്ച ഹൈബിന്റെ പുതിയ ഗേൾ ഗ്രൂപ്പ് KATSEYE , അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷം, ബിൽബോർഡ് ഹോട്ട് 100-ൽ ഇടം നേടിയിരുന്നു.

മുമ്പ് അമേരിക്കയിൽ ഇത്തരത്തിൽ ബ്രാഞ്ച് സ്ഥാപിച്ചിരുന്നു. യുഎസിൽ, ആരംഭിച്ച ഹൈബിന്റെ പുതിയ ഗേൾ ഗ്രൂപ്പ് KATSEYE , അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷം, ബിൽബോർഡ് ഹോട്ട് 100-ൽ ഇടം നേടിയിരുന്നു.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ