BTS ARMY Documentary: ഇത് താൻടാ ആർമി, ബിടിഎസ് ഡോക്യുമെന്ററി തിയറ്ററുകളിൽ
BTS Army Documentary: അവാർഡ് ജേതാക്കളായ ഗ്രേസ് ലീ, പാറ്റി ആൻ എന്നിവർ സംവിധാനം ചെയ്യുന്ന ബിടിഎസ് ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുന്നു.

ബിടിഎസ് എന്ന ദക്ഷിണ കൊറിയൻ ബോയ് ബാൻഡിന്റെ പ്രശ്സതി വളരെ വലുതാണ്. ഒപ്പം ആർമി എന്ന അവരുടെ ആരാധക സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ഫാൻസായി അറിയപ്പെടുന്നു.

ലോകമെമ്പാടുമുള്ള ആരാധകരുള്ള ഏഴംഗ സംഘം, അവരുടെ പാട്ടുകളും നൃത്തങ്ങളും ഭാഷകളുടെയോ ദേശങ്ങളുടെയോ അതിർ വരമ്പുകളില്ലാതെ സഞ്ചരിക്കുന്നു.

സൈനിക സേവനം കഴിഞ്ഞ് തിരികെ എത്തിയെങ്കിലും ബിടിഎസ് അംഗങ്ങളെ വേദിയിൽ ഒരുമിച്ച് എന്ന് കാണാൻ കഴിയുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ അതിന് മുന്നേ അവരെ തിയറ്ററുകളിൽ കാണാൻ കഴിയും.

ഫോറെവർ വി ആർ യംഗ് എന്ന് പേരിട്ടിരിക്കുന്ന ബിടിഎസ് ഡോക്യുമെന്ററി ജൂലൈ 30 ബുധനാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്യും. ബിടിഎസിന്റെ ആഗോള ആരാധകവൃന്ദമായ ആർമിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്.

അവാർഡ് ജേതാക്കളായ ഗ്രേസ് ലീ, പാറ്റി ആൻ എന്നിവരാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ടെക്സസിലെ ഓസ്റ്റിനിൽ നടന്ന SXSW 2025 ൽ ഡോക്യുമെന്ററിയുടെ വേൾഡ് പ്രീമിയർ നടന്നു.