ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! ഷുഗ വരുന്നു; രണ്ടാം അങ്കത്തിന് ബിടിഎസ് | BTS Gears Up for Full Comeback, Suga to Complete Military Service Tomorrow Malayalam news - Malayalam Tv9

BTS Comeback 2025: ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ! ഷുഗ വരുന്നു; രണ്ടാം അങ്കത്തിന് ബിടിഎസ്

Published: 

20 Jun 2025 20:18 PM

BTS Suga Military Discharge: ലോകത്തിലെ ഏറ്റവും വലിയ ആരാധക സൈന്യമായ 'ആർമി'യുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ബിടിഎസിലെ അവസാന അംഗവും സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെടുത്തുന്നു.

1 / 5സംഗീത ലോകത്തെ ഇളക്കി മറിക്കാൻ ബിടിഎസ് വീണ്ടും എത്തുന്നു. ഏഴിൽ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിക്കഴിഞ്ഞു. നാളെ ഷുഗ കൂടി തിരിച്ചെത്തുന്നതോടെ സംഗീത ലോകം കാത്തിരുന്ന ഒന്നിക്കൽ സംഭവിക്കും. (Image Credits: X)

സംഗീത ലോകത്തെ ഇളക്കി മറിക്കാൻ ബിടിഎസ് വീണ്ടും എത്തുന്നു. ഏഴിൽ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിക്കഴിഞ്ഞു. നാളെ ഷുഗ കൂടി തിരിച്ചെത്തുന്നതോടെ സംഗീത ലോകം കാത്തിരുന്ന ഒന്നിക്കൽ സംഭവിക്കും. (Image Credits: X)

2 / 5

രണ്ടാം അംഗത്തിനുള്ള തയ്യാറെടുപ്പുകൾ ബിടിഎസ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബിടിഎസ് മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ആരാധക സൈന്യമായ 'ആർമി'. (Image Credits: X)

3 / 5

രണ്ട് വർഷത്തെ ഇടവേള തങ്ങളുടെ പെർഫോമൻസ് മികവ് ഇല്ലാതാക്കിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ അടുത്ത ദിവസം തന്നെ ജങ്കൂക്ക് സ്റ്റേജിൽ തകർത്താടിയിരുന്നു. ജെ-ഹോപ്പ് നടത്തിയ ലോക പര്യടനത്തിന്റെ അവസാന ദിവസം കൂടിയായിരുന്നു അന്ന്. (Image Credits: X)

4 / 5

ജെ-ഹോപ്പിനും ജങ്കൂക്കിനുമൊപ്പം ജിന്നും സ്റ്റേജിൽ തിളങ്ങിയപ്പോൾ വി, ജിമിൻ, നംജൂൺ, ഷുഗ എന്നിവർ ഗാലറിയിൽ നിന്ന് ശ്രദ്ധ പിടിച്ചുപറ്റി. രണ്ട് വർഷത്തിനൊടുവിൽ ഷുഗയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. (Image Credits: X)

5 / 5

താരങ്ങൾ എല്ലാം മടങ്ങിയെത്തിയാലും ബിടിഎസിന്റെ ഒത്തുചേരൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ സംഭവിക്കൂ എന്ന് ഹൈബിനെ ഉദ്ദരിച്ചുകൊണ്ട് ദി കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. (Image Credits: X)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ