BTS J Hope: ലൊല്ലപലൂസയിൽ ആടി തകർത്ത് ജെ ഹോപ്പ്, ചിത്രങ്ങൾ വൈറൽ
BTS J-Hope At Lollapalooza: ജർമനിലെ ഏറ്റവും വലിയ വാർഷിക സംഗീതോത്സവങ്ങളിലൊന്നാണ് ലൊല്ലപലൂസ. 90 മിനിറ്റ് നീണ്ടുനിന്ന ഒരു ഷോയിൽ 21 ഗാനങ്ങളാണ് ജെ ഹോപ്പ് അവതരിപ്പിച്ചത്.

ബിടിഎസ് എന്ന ദക്ഷിണ കൊറിയൻ ബോയ് ബാൻഡിലെ പ്രധാന ഡാൻസറും റാപ്പറുമാണ് ജെ ഹോപ്പ് എന്നറിയപ്പെടുന്ന ജങ് ഹോ-സിയോക്ക്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്. (Photo Credits: BTS J Hope Instagram)

ജൂലൈ 13 ന്, ഒളിമ്പിയസ്റ്റേഡിയനിൽ നടന്ന, ലോല്ലാപലൂസ ബെർലിൻ 2025ലാണ് ജെ ഹോപ്പ് ആടിത്തകർത്തത്. ആവേശഭരിതമായ പ്രകടനത്തിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജെ ഹോപ്പും ഫോട്ടോകൾ പങ്ക് വച്ചിട്ടുണ്ട്. (Photo Credits: BTS J Hope Instagram)

ലോല്ലാപലൂസ ബെർലിനിൽ 90 മിനിറ്റ് നീണ്ടുനിന്ന ഒരു ഷോയിൽ 21 ഗാനങ്ങളാണ് ജെ ഹോപ്പ് അവതരിപ്പിച്ചത്. ഏകദേശം 60,000ലധികം വരുന്ന കാണികളെ തന്റെ പ്രകടനത്തിലൂടെ ജെ ഹോപ്പ് രസിപ്പിച്ചു. (Photo Credits: BTS J Hope Instagram)

തന്റെ സോളോ ഗാനങ്ങളോടൊപ്പം തന്നെ ബിടിഎസിന്റെ ജനപ്രിയ ട്രാക്കുകളും ജെ ഹോപ്പ് അവതരിപ്പിച്ചു. ജെ ഹോപ്പിന്റെ വാട്ട് ഇഫ്..., പണ്ടോറസ് ബോക്സ്, ഓൺ ദി സ്ട്രീറ്റ് എന്നിവയും ബിടിഎസ് ഗാനങ്ങളായ മൈക്ക് ഡ്രോപ്പ്, ഡൈനാമൈറ്റ്, ബട്ടർ എന്നിവയും അതിൽ ഉൾപ്പെടുന്നു. (Photo Credits: BTS J Hope Instagram)

ജർമനിലെ ഏറ്റവും വലിയ വാർഷിക സംഗീതോത്സവങ്ങളിലൊന്നാണ് ലൊല്ലപലൂസ. ഈ പരിപാടിക്ക് ശേഷം ജെ ഹോപ്പ് ജർമനിലേക്ക് പോയിരിക്കുകയാണ്. ഏറ്റവും വലിയ വാർഷിക സംഗീതോത്സവങ്ങളിലൊന്നായ ലൊല്ലപലൂസയിൽ പോകും. പുതിയ ആൽബത്തിനായി ബിടിഎസ് താരങ്ങളെല്ലാം നിലവിൽ ലോസ്ആഞ്ചൽസിലാണ്. (Photo Credits: BTS J Hope Instagram)