ജങ്കൂക്കും ജിമിനും തിരിച്ചെത്തി; ചിത്രങ്ങൾ വൈറൽ | BTS Jimin and Jung Kook discharged from military service, Photos goes viral in social media Malayalam news - Malayalam Tv9

BTS Jungkook, Jimin: ജങ്കൂക്കും ജിമിനും തിരിച്ചെത്തി; ചിത്രങ്ങൾ വൈറൽ

Published: 

11 Jun 2025 15:08 PM

BTS Jimin, Jung Kook: കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിന്റെ അം​ഗങ്ങളായ ജിയോൺ ജങ്കുക്കും പാർക്ക് ജിമിനും തിരിച്ചെത്തി.

1 / 6ബിടിഎസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിന്റെ അം​ഗങ്ങളായ ജിയോൺ ജങ്കുക്കും പാർക്ക് ജിമിനും തിരിച്ചെത്തി.

ബിടിഎസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിന്റെ അം​ഗങ്ങളായ ജിയോൺ ജങ്കുക്കും പാർക്ക് ജിമിനും തിരിച്ചെത്തി.

2 / 6

2023 ഡിസംബർ 12നാണ് ‌ജിമിനും ജങ്കൂക്കും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചത്. തിരിച്ചെത്തിയ താരങ്ങളെ വരവേൽക്കാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.

3 / 6

യൊൻചോണിലെ 5ാം ഇൻഫന്ററി ഡിവിഷന് കീഴിലുള്ള ഫയർ ഡയറക്ഷൻ സെന്ററിൽ ജിമിൻ സേവനം അനുഷ്ഠിച്ചപ്പോൾ ഇതേ ഡിവിഷന് കീഴിലുള്ള കിച്ചൻ യൂണിറ്റിലാണ് ജങ്കൂക്ക് പ്രവർത്തിച്ചത്.

4 / 6

ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. തിരിച്ചെത്തിയതിന് പിന്നാലെ കെ-പോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന വിവേഴ്‌സ് എന്ന ആപ്പ് വഴി ഇരുവരും ലൈവ് സ്ട്രീമിങ്ങിലെത്തി.

5 / 6

ബിടിഎസിലെ മറ്റു രണ്ട് അംഗങ്ങളായ ആർഎമ്മും വിയും സൈനിക സേവനം പൂർത്തിയാക്കി ഇന്നലെ തിരിച്ചെത്തിയിരുന്നു. ഡിസംബർ 11-നാണ് ഇരുവരും സൈനിക സേവനം ആരംഭിച്ചത്.

6 / 6

ജിൻ, ജെഹോപ്പ് എന്നിവർ കഴിഞ്ഞ വർഷം തന്നെ സേവനം പൂർത്തിയാക്കിയിരുന്നു. ജൂൺ 21നാണ് സൈനിക സേവനം പൂർത്തിയാക്കി ഷു​ഗ കൂടി എത്തുന്നതോടെ ബിടിഎസിലെ ഏഴ് അം​ഗങ്ങളും വീണ്ടും ഒരുമിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും