BTS Jin – Coldplay: കോൾഡ്പ്ലേ നിശയിലെ ‘വിവാദ ആലിംഗനം’ അനുകരിച്ച് ബിടിഎസ് താരം; വിഡിയോ വൈറൽ, സത്യാവസ്ഥ തിരഞ്ഞ് ആർമി
BTS Jin: ബിടിഎസിന്റെ ജിൻ വിവാദ ആലിംഗന ദൃശ്യങ്ങൾ അനുകരിച്ചു എന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോൾഡ്പ്ലേ സംഗീത പരിപാടിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. പ്രമുഖ ക്ലൗഡ് കമ്പനിയായ അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറണും സഹപ്രവർത്തകയായ ക്രിസ്റ്റിൻ കാബോട്ടും തമ്മിലുള്ള ആലിംഗന ദൃശ്യങ്ങളാണ് പ്രചരിച്ചത്. (Image Credit: Instagram,Social Media)

ഇരുവരും എക്സ്ട്രാ മാര്യേജ് അഫയറിലാണെന്നാണ് വിവരം. ഇപ്പോഴിതാ, ബിടിഎസിന്റെ ജിൻ ഈ വിവാദ ആലിംഗന ദൃശ്യങ്ങൾ അനുകരിച്ചു എന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുകയാണ്. വിഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകർ.(Image Credit: Instagram)

ജിന്റെ അനാഹൈമിൽ നടന്ന കോൺസർട്ടിലാണ് സംഭവം. പരിപാടിക്കിടെ ആർമിയുമായി ഒരു ഗെയിം കളിക്കുകയായിരുന്നു താരം. ആരാധകർ ഒരു വാക്കോ വാക്യമോ അഭിനയിക്കുമ്പോൾ ജിൻ അത് എന്താണെന്ന് കണ്ടുപിടിക്കും, ഇതായിരുന്നു ഗെയിം.(Image Credit: Instagram)

ഒരു ആർമി കോൾഡ്‌പ്ലേ കോൺസർട്ടിലെ വൈറലായ ആലിംഗന രംഗം കാണിക്കുകയായിരുന്നു. ആദ്യം കൺഫ്യൂഷനിലായെങ്കിലും ജിൻ, വേദിയിൽ കെട്ടിപ്പിടിച്ച് മുഖം മറയ്ക്കുന്ന ആക്ഷൻ അനുകരിച്ചു. ഉത്തരം മനസിലായ ജിൻ 'എന്റെ സഹോദരനാണോ?' എന്ന് ചോദിക്കുകയായിരുന്നു.(Image Credit: Instagram)

ബിടിഎസിലെയും കോൾഡ്‌പ്ലേയിലെയും അംഗങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയായതിനാലാണ് താരം അങ്ങനെ ചോദിച്ചത്. ജിന്നിന്റെ ചോദ്യത്തിന് ആരാധകർ "അതെ" എന്ന് മറുപടി നൽകിയപ്പോൾ, അദ്ദേഹം കോൾഡ്‌പ്ലേ എന്ന് ഉറക്കെ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.(Image Credit: Instagram)