BTS Jin: സോളോ ടൂറുമായി ജിൻ; കാണികളായി ആർഎമ്മും വിയും ജെഹോപ്പും, ചിത്രങ്ങൾ വൈറൽ
BTS Jin: റൺ സിയോക്ക്ജിൻ എന്ന ജിന്നിന്റെ സോളോ ടൂറിന് പിന്തുണയുമായി ബിടിഎസിലെ ആർഎമ്മും വിയും ജെ ഹോപ്പും. താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

റൺ സിയോക്ക്ജിൻ എന്ന സോളോ ടൂറിന് തുടക്കം കുറിച്ച് ബിടിഎസ് താരം ജിൻ. കൊറിയയിലെ ഗോയാങ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്.

ജിൻ വേദിയിൽ തകർക്കുമ്പോൾ കാണികളുടെ കൂട്ടത്തിൽ ബിടിഎസിന്റെ ലീഡർ ആർഎമ്മും, ജെ ഹോപ്പും വിയും ഉണ്ടായിരുന്നു. മൂവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങാണ്.

സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ജെ ഹോപ്പും ഇത്തരത്തിൽ കോൺസേർട്ട് നടത്തിയിരുന്നു. അന്നും ഏഴ് അംഗങ്ങളെയും ഒരുമിച്ച് കാണാൻ ആർമിക്ക് കഴിഞ്ഞിരുന്നു.

"ഐ വിൽ ബി ദെയർ", "വിത്ത് ദി ക്ലൗഡ്സ്", "ഫാളിംഗ്", "ഡൈനമൈറ്റ്", "സൂപ്പർ ട്യൂണ" തുടങ്ങി നിരവധി ഗാനങ്ങളും നൃത്തങ്ങളുമാണ് ജിൻ ആരാധകർക്കായി ഒരുക്കിയത്.

സൈനിക സേവനം പൂർത്തിയാക്കി എത്തിയ ബിടിഎസ് താരങ്ങളുടെ ഓരോ വിശേഷവും ആർമി ആവേശത്തോടെ ഏറ്റെടുക്കുകയാണ്. എത്രയും വേഗം ഏഴുപേരെയും ഒരുമിച്ച് കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.