BTS Comeback: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു! ബിടിഎസ് വരുന്നു; സെവൻ മൊമെന്റ്‌സ് ടീസർ പുറത്ത്
BTS Seven Moments Teaser Out Now: ബിടിഎസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി നാളുകൾ മാത്രം. ജൂണോടെ സൈനിക സേവനം പൂർത്തിയാക്കി അംഗങ്ങളെല്ലാം മടങ്ങിയെത്തുന്നതോടെ ഈ വർഷം തന്നെ സംഘം വീണ്ടും ഒന്നിക്കുമെന്നാണ് പ്രതീക്ഷ.

കെ-പോപ്പ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ മടങ്ങിവരവ് വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന നൽകി ബിഗ്ഹിറ്റ് എന്റെർറ്റൈന്മെന്റ്സ്. (Image Credits: X)

ബിടിഎസ് സെവൻ മൊമെന്റ്‌സ് പ്രോജക്ടിന്റെ ടീസർ ബിഗ്ഹിറ്റ് പുറത്തുവിട്ടിട്ടുണ്ട്. കെപോപ്പ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് പുതിയ ടീസർ. ബിടിഎസിന്റെ മടങ്ങിവരവിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന. (Image Credits: X)

ഏപ്രിൽ രണ്ടാം തീയതിയാണ് ബിടിഎസ് സെവൻ മൊമെന്റ്‌സ് റീലിസാകുന്നത്. മാർച്ച് 19 മുതൽ ആരാധകർക്ക് പ്രീ-ബുക്കിങ് ചെയ്യാം. ബിടിഎസ് സെവൻ മൊമെന്റ്സിലൂടെ ബാൻഡ് വീണ്ടും ഒന്നിക്കുമെന്നാണ് കരുതുന്നത്. (Image Credits: X)

ബിടിഎസിലെ അംഗങ്ങളിൽ രണ്ടു പേരൊഴികെ മറ്റുള്ള അഞ്ചുപേരും നിലവിൽ നിർബന്ധിത സൈനിക സേവനത്തിലാണ്. മുതിർന്ന അംഗമായ ജിന്നും, ജെ-ഹോപ്പും കഴിഞ്ഞ വർഷം മടങ്ങിയെത്തിയിരുന്നു. ഇരുവരും നിലവിൽ സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. (Image Credits: X)

ബാൻഡിലെ നംജൂൺ, വി എന്നിവർ ജൂൺ 10നും, ജിമിനും ജങ്കൂക്കും ജൂൺ 11നും സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ജൂൺ 21ന് ഷുഗ കൂടി സേവനം പൂർത്തിയാക്കുന്നതോടെ ബിടിഎസ് വീണ്ടും ഒന്നിക്കുമെന്നാണ് പ്രതീക്ഷ. (Image Credits: X)