BTS V: സൈനിക സേവനത്തിലാണെങ്കിൽ എന്താ? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ബിടിഎസ് താരത്തെ
BTS V: ലോകം മുഴുവൻ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. നിലവിൽ നിർബന്ധിത സൈനിക സേവനത്തിലാണ് ബിടിഎസ് അംഗങ്ങൾ. ഇവരിൽ ജിന്നും, ജെ-ഹോപ്പും സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തി.

ബിടിഎസ് താരങ്ങളെല്ലാം ഇപ്പോൾ നിർബന്ധിത സൈനിക സേവനത്തിലാണ്. ഇവരിൽ ജിന്നും ജെ ഹോപ്പും സൈനിക സേവനം അവസാനിച്ച് മടങ്ങി എത്തിയിരുന്നു.

ആർമി എന്ന പേരിൽ അറിയപ്പെടുന്ന ബിടിഎസ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. റിപ്പാർട്ടുകൾ പ്രകാരം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കെ പോപ് താരം ഈ ബിടിഎസ് അംഗമാണ്.

ആകർഷകമായ ശബ്ദത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലോകത്തെ കീഴടക്കിയ ബിടിഎസിന്റെ വി ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

2025 ലെ ആദ്യ പാദത്തിൽ, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത കെ പോപ് താരം വി-യാണ്.

സർവേയിൽ പങ്കെടുത്ത 79 രാജ്യങ്ങളിൽ 71 എണ്ണത്തിലെ ഗൂഗിൾ സെർച്ചിലും വി-ക്ക് തന്നെയാണ് ആധിപത്യം.

അതേസമയം ബാൻഡിലെ അംഗങ്ങളായ ആർഎം, സുഗ, ജിമിൻ, വി, ജങ് കുക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കി ജൂണിൽ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് ആർമി.