Nirmala Sitharaman: ബജറ്റിനോളം പ്രശസ്തമോ നിർമ്മലാ സീതാരാമന്റെ ആ ദിനത്തിലെ സാരികൾ, സവിശേഷതകൾ പറയാനേറെ
Budget 2026 Special sarees Nirmala Sitharaman: പാർലമെന്റിൽ സാമ്പത്തിക സർവേയും ബജറ്റും അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ തിരഞ്ഞെടുക്കുന്ന ഓരോ സാരിയും ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിലെ ഓരോ അടയാളപ്പെടുത്തലുകളാണ്.

ഭാരതീയ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടാണ് ഓരോ തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അവരുടെ വസ്ത്രധാരണത്തിൽ ഓരോ തവണയും പുത്തൻ ശൈലികൾ കാണാൻ സാധിക്കും. എപ്പോഴും കൈത്തറി സാരികൾക്ക് മുൻഗണന നൽകുന്ന ധനമന്ത്രി, കഴിഞ്ഞ ബജറ്റിൽ പത്മശ്രീ ജേതാവായ ദുലാരി ദേവി സമ്മാനിച്ച മധുബാനി ആർട്ട് സാരിയായിരുന്നു ധരിച്ചിരുന്നത്. ഇത്തവണ എന്ത് നിറത്തിലുള്ള സാരിയാകും തിരഞ്ഞെടുക്കുക എന്ന ആകാംക്ഷയിലാണ് ഫാഷൻ പ്രേമികൾ.

2024 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി ധരിച്ചത് വെള്ള നിറത്തിലുള്ള സാരിയായിരുന്നു. അതിൽ പർപ്പിൾ, ഗോൾഡൻ ബോർഡറുകൾ ഉണ്ടായിരുന്നു. പർപ്പിൾ നിറത്തിലുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് ഇതിനൊപ്പം അണിഞ്ഞത്. വെള്ള നിറം സമാധാനത്തെയും പർപ്പിൾ നിറം സ്ഥിരതയെയും ഗൗരവത്തെയും സൂചിപ്പിക്കുന്നു.

2024 ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ബ്ലൂ, ക്രീം നിറങ്ങൾ ചേർന്ന സൗത്ത് ഇന്ത്യൻ ഡിസൈൻ സാരിയാണ് അവർ തിരഞ്ഞെടുത്തത്.

2023ലെ അഞ്ചാമത്തെ ബജറ്റ് അവതരണത്തിന് ചുവന്ന സാരിയാണ് അവർ തിരഞ്ഞെടുത്തത്. കറുപ്പും സ്വർണ്ണ നിറവുമുള്ള ബോർഡറിനൊപ്പം ത്രികോണാകൃതിയിലുള്ള ഡിസൈനുകളും ഇതിൽ ഉണ്ടായിരുന്നു.

2022ൽ നാലാമത്തെ ബജറ്റിൽ തവിട്ടുനിറവും കടുത്ത മെറൂൺ നിറവും കലർന്ന സാരിയാണ് അവർ ധരിച്ചത്.

2021ൽ മൂന്നാമത്തെ ബജറ്റ് വേളയിൽ ചുവപ്പും വെള്ളയും ചേർന്ന ഖാദി കോട്ടൺ സാരിയാണ് ധനമന്ത്രി തിരഞ്ഞെടുത്തത്.

2020ലെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോൾ മഞ്ഞ നിറത്തിലുള്ള സിൽക്ക് സാരിയാണ് അവർ അണിഞ്ഞത്.

2019ൽ ധനമന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റിൽ ഇളം പിങ്ക് നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചത്. ഇതിൽ സ്വർണ്ണനൂൽ കൊണ്ട് നെയ്ത ബോർഡറുകൾ ഉണ്ടായിരുന്നു.