Health Videos: ആളെ പറ്റിക്കാൻ വ്യാജനുമായി ഇറങ്ങണ്ട; ‘ഹെൽത്ത് ഇൻഫ്ലുവൻസർമാർ’ കുടുങ്ങും, ജാഗ്രതെെ!
Health Videos: യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫ്ലുവൻസർമാർ പങ്കുവയ്ക്കുന്ന തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യ സംബന്ധമായ വീഡിയോകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൺ ഓർഗനെെസേഷൻ നിരീക്ഷിക്കുന്നു. (Image Credits: jeffbergen/E+/Getty Images)

തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളോ മരുന്നുകളോ പങ്കുവയ്ക്കുന്ന ഇൻഫ്ലുവൻസർമാരെയും ചാനലുകളെയും നിരീക്ഷിക്കുമെന്ന് സിഡിഎസ്സിഒ അറിയിച്ചു. ആരോഗ്യ കാര്യങ്ങളിൽ അനാവശ്യ സ്വാധീനം ചെലത്തുന്ന ടെലിഹെൽത്ത് കമ്പനികളെയും നിരീക്ഷിക്കും.( Image Credits: Matt Cardy)

തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ( Image Credits: Maria Fuchs)

സൗന്ദര്യവസ്തുകൾ, ഒറ്റമൂലികൾ, ഡയറ്റുകൾ, വ്യായമമുറകൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് പരിശോധിക്കുക.( Image Credits: ozgurcankaya)

പണം ലക്ഷ്യമിട്ട് ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്ന ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയുണ്ടാകും. (Image Credits: Anchalee Phanmaha)