Chahal-Dhanashree Divorce : ഇതുവരെ 2.37 കോടി നൽകി, ഇനിയും നൽകും; കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് ചഹലും ധനശ്രീയും
Yuzvendra Chahal-Dhanashree Verma Divorce And Alimony : ഫെബ്രുവരി അവസാനത്തോടെയാണ് ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വേർപിരിഞ്ഞിയെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്.

സെലിബ്രേറ്റി ലോകത്തെ ഏറ്റവും പുതുതായി വേർപിരിഞ്ഞ താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും സോഷ്യൽ മീഡിയ താരവുമായ ധനശ്രീ വർമ്മയും തമ്മിൽ

ഏറെ നാളത്തെ അഭ്യുഹങ്ങൾക്കൊടുവിൽ ഫെബ്രുവരി അവസാനത്തോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന വാർത്തയ്ക്ക് സ്ഥിരീകരണം ഉണ്ടാകുന്നത്. മുംബൈയിലെ ബാന്ദ്ര കോടതിയാണ് ഇരുവരുടെയും ബന്ധം വേർപിരിയുന്നത് സംബന്ധിച്ചുള്ള കേസ് കൈകാര്യം ചെയ്യുന്നത്.

വേർപിരിയൽ സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം തൻ്റെ ആദ്യ ഭാര്യക്ക് നൽകാൻ പോകുന്ന ജീവനാശം എത്രയാകുമെന്ന കാര്യത്തിൽ ചർച്ച ഉടലെടുത്തിരുന്നു. 60 കോടി രൂപ വരെ ചഹൽ ജീവനാശം നൽകേണ്ടി വരുന്നമെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ധനശ്രീയുടെ കുടുംബം നിരാകരിക്കുകയും ചെയ്തു

എന്നാൽ ചഹൽ 4.75 കോടി രൂപയാണ് ധനശ്രീക്ക് ജീവനാംശം നൽകാമെന്ന് കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് താരം 2.37 കോടി ധനശ്രീക്ക് നൽകിയെന്നും കോടതിയിൽ അറിയിച്ചിട്ടുണ്ട്.

മാർച്ച് 22ന് ഐപിഎൽ ആരംഭിക്കുന്നതിനാൽ കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് ചഹൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ബോംബ ഹൈക്കോടതി കുടുംബ കോടതി നിർദേശം നൽകുകയും ചെയ്തു.