Champions Trophy: ഇന്ത്യയില്ലാതെന്ത് ചാമ്പ്യൻ ട്രോഫി! വാശി അവസാനിപ്പിച്ച് പാകിസ്താൻ; ടൂർണമെന്റ് ഹെെബ്രിഡ് മോഡലിൽ
Champions Trophy Hybrid Model: ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്താനിൽ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ മാറ്റണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


ഇന്ത്യ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് പാകിസ്താൻ പിടിവാശി ഉപേക്ഷിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്, ഷാർജ എന്നിവിടങ്ങളിലെതെങ്കിലും വേദിയിൽ നടത്താനാണ് തീരുമാനമെന്ന് പിസിബിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. (Image Credits: PTI)

2025 ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. കേന്ദ്ര സർക്കാർ തീരുമാന പ്രകാരമായിരിക്കും ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. (Image Credits: SOPA Images)

ഐസിസി ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യ പങ്കെടുക്കാൻ വേണ്ടിയാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് തയാറായതെന്നാണ് സൂചന. (Image Credits: Social Media)

അതേസമയം, ഈ മാസം 11-ന് ചാമ്പ്യൻസ്ട്രോഫിയുടെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചേക്കും. 2023-ൽ പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പും ഹൈബ്രിഡ് മോഡലിലായിരുന്നു നടന്നത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയായിരുന്നു വേദിയായത്. (Image Credits: Social Media)