Chanakya Niti: കൂടെ നിന്ന് ചതിക്കുന്നവനെ നേരിടാം; നിങ്ങൾക്ക് വേണ്ടത് ഈ തന്ത്രങ്ങൾ | chanakya niti strategies to overcome invisible enemies from your life Malayalam news - Malayalam Tv9

Chanakya Niti: കൂടെ നിന്ന് ചതിക്കുന്നവനെ നേരിടാം; നിങ്ങൾക്ക് വേണ്ടത് ഈ തന്ത്രങ്ങൾ

Updated On: 

24 Mar 2025 | 10:58 PM

Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിന്റെ സമസ്ത മേഖലകളെ കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. കൗടില്യൻ, വിഷ്ണു​ഗുപ്തൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

1 / 5
എതിരെ നിൽക്കുന്ന ശത്രുവിനെക്കാൾ അപകടകാരിയാണ് കൂടെ നിന്ന് ചതിക്കുന്നവർ എന്ന് ചാണക്യൻ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ പരാജയം ആഗ്രഹിക്കുന്നവരെ നേരിടാൻ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങൾ ഇതാ..

2 / 5
ശത്രുവിന്റെ മനസ്സ് കീഴ്പ്പെടുത്തുക എന്നതാണ് ആദ്യതന്ത്രം. അവൻറെ ബലഹീനത മനസ്സിലാക്കി ശത്രുവിന്റെ മനസ്സിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്ന് ചിന്തിക്കുക. ഇത്തരത്തിൽ ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവർക്ക് അഭിപ്രായ ഭിന്നതകളുടെ കാരണം കണ്ടെത്താനും അവ പരിഹരിക്കാൻ സാധിക്കും.

3 / 5
ക്ഷമയോടെ സംസാരിക്കാൻ പഠിക്കുക. കൂടെ നിന്ന് പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ള സംസാരങ്ങൾ മറ്റൊരാളുടെ പക്കൽ നിന്ന് ഉണ്ടായാലും ക്ഷമ പാലിക്കുക. എതിരാളിയോട് വ്യക്തമായി ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

4 / 5
ദേഷ്യത്തിന്റെയോ വാശിയുടെ പുറത്ത് ഒന്നും വിളിച്ചു പറയരുതെന്ന് ചാണക്യൻ പറയുന്നു. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക. വാക്കുകളെക്കാൾ പ്രവർത്തിക്കു മുൻഗണന നൽകുന്നത് ശത്രുവിനെ കീഴ്പ്പെടുത്താനുള്ള മറ്റൊരു തന്ത്രമാണ്.

5 / 5
കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ