5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chardham Yatra: ചാർത്ഥാം തീർത്ഥാടന കാലമായി; പുറപ്പെടാം ഹിമാലയൻ വഴികളിലേക്ക്

ദേവഭൂമി അല്ലെങ്കിൽ ദൈവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡിൽ ചാർ ധാം യാത്ര തുടങ്ങാനുള്ള സമയമായി. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലൂടെയുള്ള തീർത്ഥാടനമാണ് ചാർത്ഥാം യാത്രയായി കണക്കാക്കുന്നത്. മഞ്ഞുകാലത്ത് ഏകദേശം ആറ് മാസത്തേക്ക് ഈ ക്ഷേത്രങ്ങൾ അടച്ചിരിക്കും ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ തുറക്കുകയും ചെയ്യും. ഘടികാരദിശയിൽ ചാർ ധാം യാത്ര പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

aswathy-balachandran
Aswathy Balachandran | Published: 10 May 2024 12:22 PM
കേദാർനാഥ്: മന്ദാകിനി നദിയുടെ ഉത്ഭവസ്ഥാനമായ ചോരാബാരി ഹിമാനിക്കടുത്തായി 3,580 മീറ്റർ ഉയരത്തിലാണ് കേദാർനാഥ്. ഇന്ത്യയിലെ ശിവൻ്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഇവിടുള്ളത്.  (ഫോട്ടോ: uttarakhandtourism.gov.in)

1 / 4
യമുനോത്രി: യമുനയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള ഒരു ഇടുങ്ങിയ മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യമുനോത്രി. ഗംഗ കഴിഞ്ഞാൽ ഏറ്റവും പവിത്രമായ നദിയാണ് യമുന. യമുന നദിയിൽ മുങ്ങിയാൽ അകാല മരണത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുമെന്നാണ് വിശ്വാസം. (ഫോട്ടോ: uttarakhandtourism.gov.in)

2 / 4
ബദരിനാഥ് : ഉത്തരാഖണ്ഡിലെ ബദരീനാഥ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രം, ബദരിനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഏകദേശം 3,100 മീറ്റർ ഉയരത്തിലാണ് ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. ഗർവാൾ ഹിമാലയത്തിൽ, അളകനന്ദ നദിയുടെ തീരത്ത്, നര നാരായണ പർവതനിരകൾക്കിടയിലാണ് ഇതുള്ളത്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു (ഫോട്ടോ: uttarakhandtourism.gov.in)

3 / 4
​ഗം​ഗോത്രി : ഇന്ത്യയിലെ ഏറ്റവും ഉയർന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏകദേശം 3,415 മീറ്റർ ഉയരം. ​ഗം​ഗയുടെ ഒരുക്ഷേത്രം ഇവിടെ ഉണ്ടെങ്കിലും ​ഗം​ഗാ നദിയുടെ ഉദ്ഭവം ഇവിടെ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ​ഹിമാനിയിൽ നിന്നാണ്. (ഫോട്ടോ: uttarakhandtourism.gov.in)

4 / 4
Follow Us
Latest Stories