Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Side Effects of Drinking Black Coffee: കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിൽ പോലും അമിതമായാൽ കട്ടൻ കാപ്പിയും ദോഷമാകും. കാപ്പിയുടെ ചില ദോഷവശങ്ങൾ നോക്കാം.

ഒരുവിധം മലയാളികൾ എല്ലാം ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയിലോ ചായയിലോ ആണ്. അതിലും പാൽ ഒഴിച്ച കാപ്പിയേക്കാൾ കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിൽ പോലും അമിതമായാൽ കട്ടൻ കാപ്പിയും ദോഷമാകും. (Image Credits: Freepik)

കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ എന്ന ഉത്തേജക പദാർത്ഥം അമിതമായ അളവിൽ ശരീരത്തിൽ എത്തിയാൽ ഇത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അമിതമായ കട്ടൻ കാപ്പിയുടെ ഉപയോഗം സമ്മർദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു. (Image Credits: Freepik)

അമിതമായി കാപ്പി കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു. അതുപോലെ, കാപ്പി അസിഡിറ്റിക്കും കാരണമായേക്കും. അമിതമായ കാപ്പിയുടെ ഉപയോഗം മലബന്ധം, വയറുവേദന എന്നിവയ്ക്കും കാരണമാകും. (Image Credits: Freepik)

കട്ടൻ കാപ്പി അമിതമായി കുടിക്കുന്നത് ശരീരം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇത് മൂലം കാലക്രമേണ അസ്ഥികളുടെ ബലം കുറയുന്നതിനും ഓസ്റ്റിയോപൊറോസിസിനുമുള്ള സാധ്യത വർധിക്കുന്നു. (Image Credits: Freepik)

കട്ടൻ കാപ്പിയിലെ കഫീൻ ഹൃദയമിടിപ്പ് വർധിപ്പിക്കാൻ ഇടയാക്കും. അതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വ്യക്തികൾ അമിതമായി കട്ടൻ കാപ്പി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. (Image Credits: Freepik)