Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Chinese Garlic Side Effects : ചൈനീസ് വെളുത്തുള്ളിക്ക് ഇന്ത്യയില്‍ നിരോധനമുണ്ട്. എന്നാല്‍ അനധികൃതമായി ഇത് വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന ചൈനീസ് വെളുത്തുള്ളികള്‍ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണ വെള്ളുത്തുള്ളികളും, ചൈനീസ് വെള്ളുത്തുള്ളികളും ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകും. അത് എങ്ങനെയെന്ന് പരിശോധിക്കാം

ചൈനീസ് വെളുത്തുള്ളികളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളികള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിരോധനം മറികടന്ന് അനധികൃതമായി ചൈനീസ് വെളുത്തുള്ളികള്‍ വില്‍ക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു (Image Credits : Freepik)

രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഇത്തരം വെളുത്തുള്ളികള്‍ ശരീരത്തിന് ഹാനികരമാണ്. ഇത് തിരിച്ചറിയാനാകാതെ ചിലപ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രാദേശിക, ചൈനീസ് വെളുത്തുള്ളികള്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട് (Image Credits : Freepik)

പ്രാദേശിക വെളുത്തുള്ളിയെ അപേക്ഷിച്ച് ചൈനീസ് വെളുത്തുള്ളികള്‍ വലുതാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതിന് കട്ടിയും കൂടുതലാണ്. വെളുത്തതും മിനുസമാര്‍ന്നതുമാണ് ഇതിന്റെ പ്രതലം. കൂടുതല്‍ തിളക്കം തോന്നിക്കുകയും ചെയ്യും. രാസവസ്തുക്കള്‍ ഉപയോഗിച്ച് സിന്തറ്റിക് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നതിനാലാണിത് (Image Credits : Freepik)

തൊലി കളയാന്‍ എളുപ്പമാണെന്നതാണ് ചൈനീസ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ പ്രാദേശിക വെളുത്തുള്ളിയുടെ തൊലി ഇത്രയും എളുപത്തില്‍ കളയാനാകില്ല (Image Credits : PTI)

പ്രാദേശിക വെളുത്തുള്ളിയുടെ അല്ലിക്ക് ചൈനീസ് വെളുത്തുള്ളിയെക്കാള്‍ മണം അനുഭവപ്പെടും. അള്‍സര്‍, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചൈനീസ് വെളുത്തുള്ളിയുടെ ഉപയോഗം കാരണമാകും. വൃക്കകളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം (Image Credits : Freepik)