Cholesterol Lower Tips: 3 രഹസ്യങ്ങൾ അറിഞ്ഞാൽ മതി! കൊളസ്ട്രോളിനെ കുടൽ വഴി ഓടിക്കാം
Cholesterol Lower Tips: പ്രശ്നം ഭക്ഷണത്തിൽ മാത്രമല്ല നിങ്ങളുടെ ശരീരം കൊളസ്ട്രോളിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലും കാര്യമുണ്ട്. അതായത് പ്രധാനമായും നമ്മുടെ കുടലിന്റെ ആരോഗ്യം.കുടലിന്റെ ആരോഗ്യവും കൊളസ്ട്രോളും തമ്മിൽ എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതിനെപ്പറ്റി പോഷകാഹാരം വിദഗ്ധനായ ലോവനീത് ബത്ര ഒരു മൂന്ന് ഘട്ട രീതി പങ്കുവെച്ചിട്ടുണ്ട്. അതായത് ഇത് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് കൊളസ്ട്രോൾ എന്ന ജീവിതശൈലി രോഗത്തിൽ നിന്നും നിഷ്പ്രയാസം പുറത്ത് കടക്കാനും.........

പലപ്പോഴും നമ്മുടെ അനാരോഗ്യകരമായ ഭക്ഷണരീതിയാണ് കൊളസ്ട്രോൾ എന്ന ജീവിതശൈലി രോഗം നമ്മെ ബാധിക്കുവാൻ കാരണമാകുന്നത്. എന്നാൽ പ്രശ്നം ഭക്ഷണത്തിൽ മാത്രമല്ല നിങ്ങളുടെ ശരീരം കൊളസ്ട്രോളിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലും കാര്യമുണ്ട്. അതായത് പ്രധാനമായും നമ്മുടെ കുടലിന്റെ ആരോഗ്യം.(IMAGE CREDIT SOURCE: GETTY IMAGES)

കുടലിന്റെ ആരോഗ്യവും കൊളസ്ട്രോളും തമ്മിൽ എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതിനെപ്പറ്റി പോഷകാഹാരം വിദഗ്ധനായ ലോവനീത് ബത്ര ഒരു മൂന്ന് ഘട്ട രീതി പങ്കുവെച്ചിട്ടുണ്ട്. അതായത് ഇത് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് കൊളസ്ട്രോൾ എന്ന ജീവിതശൈലി രോഗത്തിൽ നിന്നും നിഷ്പ്രയാസം പുറത്ത് കടക്കാനും രോഗത്തോട് വിട പറയാനും സാധിക്കും.

ആദ്യത്തെ ഘട്ടം ആരോഗ്യകരമായ പിത്തരസ പ്രവാഹത്തെ പിന്തുണയ്ക്കുക എന്നതാണ്. ഇത് ശരീരത്തെ കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുന്നു. ഇതുവഴി ശരീരത്തിലെ കൊഴുപ്പുകൾ സംസ്കരിക്കാനും കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കും. ഇതിനായി രാവിലെ ജീരകവെള്ളവും നാരങ്ങയും ഉപയോഗിച്ച് ഉള്ള വെള്ളം കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കയ്പ്പക്ക ജ്യൂസ് കുടിക്കുന്നതും വളരെ നല്ലതാണ്.

രണ്ടാമത്തെ ഘട്ടം കുടൽ വീക്കം കുറയ്ക്കുക എന്നതാണ്. ഇതിനായി രാത്രിയിൽ അസംസ്കൃത സാലഡുകൾ ഒഴിവാക്കാനും ഭക്ഷണത്തോടൊപ്പം ഒരു ടീസ്പൂൺ നെയ്യ് ചേർക്കാനും ആണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. കൂടാതെ മഞ്ഞള്‍, ഇഞ്ചി, ജീരകം എന്നിവ ചേർത്ത് വെള്ളം കുടിക്കുന്നതും വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്നാമത്തെ ഘട്ടം കുടൽ സൂക്ഷമാണുക്കളെ സന്തുലിതമാക്കുക എന്നതാണ്.. ഇത് കൊഴുപ്പ് ദഹിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കാം. അതിനായി പ്രോബയോട്ടിക്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. അതായത് യോഗർട്ട്. അരി പുളിപ്പിച്ചു ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ എന്നിവയെല്ലാം പ്രാതലിൽ ഉൾപ്പെടുത്തുന്നതും പ്രോബയോട്ടിക്ക് അടങ്ങിയ അതായതു നല്ല രോഗാണുക്കൾ അടങ്ങിയ ഭക്ഷണം വയറ്റിൽ എത്താൻ സഹായിക്കും.

ഇവയ്ക്കൊപ്പം തന്നെ ലളിതമായ വ്യായാമവും ദിവസവും നല്ല വെള്ളം കുടിക്കുക. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും.. ദിവസവും ഒരു 30 മിനിറ്റെങ്കിലും നടക്കുന്നതും നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പും കൊളസ്ട്രോളും കത്തിച്ചു കളയാനും സഹായിക്കും.