കേക്ക് മുറിക്കാനും അറിയാനുണ്ട്! പ്ലം കേക്ക് പൊടിയാതെ മുറിക്കാൻ ഇതാ പൊടിക്കൈകൾ | Christmas Special: Simple Tricks to Slice Plum Cake Perfectly Malayalam news - Malayalam Tv9

Tips To Slice Plum Cake: കേക്ക് മുറിക്കാനും അറിയാനുണ്ട്! പൊടിയാതെ മുറിക്കാൻ ഇതാ പൊടിക്കൈകൾ

Published: 

19 Dec 2025 21:40 PM

Tips To Slice Plum Cake: പൊടിഞ്ഞു പോകുമോ എന്ന പേടി ഇനി വേണ്ട മനോഹരമായ സ്ലൈസുകളായി കേക്ക് വിളമ്പാൻ ചില ലളിതമായ വഴികളുണ്ട്. കത്തി തിരഞ്ഞെടുക്കുന്നതു മുതൽ കേക്കിന്റെ താപനില ക്രമീകരിക്കുന്നത് വരെ ഓരോ കാര്യവും ഇതിൽ പ്രധാനമാണ്.

1 / 5ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്ലം കേക്കുകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. മാസങ്ങളോളം വൈനിലോ റമ്മിലോ കുതിർത്ത് വയ്ക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്‌സും കൊണ്ട് തയ്യാറാക്കുന്ന ഇത്തരം കേക്കുകൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ ഈ കേക്കുകൾ കൃത്യമായി മുറിച്ചെടുക്കുന്നത് കുറച്ച് ശ്രമകരമായ പ്രവൃത്തിയാണ്. പലപ്പോഴും കേക്ക് പൊടിഞ്ഞു പോകാൻ ഇടയുണ്ട് . (​Image Credit: Getty Images)

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്ലം കേക്കുകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. മാസങ്ങളോളം വൈനിലോ റമ്മിലോ കുതിർത്ത് വയ്ക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്‌സും കൊണ്ട് തയ്യാറാക്കുന്ന ഇത്തരം കേക്കുകൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ ഈ കേക്കുകൾ കൃത്യമായി മുറിച്ചെടുക്കുന്നത് കുറച്ച് ശ്രമകരമായ പ്രവൃത്തിയാണ്. പലപ്പോഴും കേക്ക് പൊടിഞ്ഞു പോകാൻ ഇടയുണ്ട് . (​Image Credit: Getty Images)

2 / 5

എന്നാൽ പൊടിഞ്ഞു പോകുമോ എന്ന പേടി ഇനി വേണ്ട മനോഹരമായ സ്ലൈസുകളായി കേക്ക് വിളമ്പാൻ ചില ലളിതമായ വഴികളുണ്ട്. കത്തി തിരഞ്ഞെടുക്കുന്നതു മുതൽ കേക്കിന്റെ താപനില ക്രമീകരിക്കുന്നത് വരെ ഓരോ കാര്യവും ഇതിൽ പ്രധാനമാണ്.

3 / 5

തണുത്ത കേക്ക് പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത കുറവാണ്. അതിനാൽ അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിക്കുന്നത് കൃത്യമായ ആകൃതിയിൽ കേക്ക് ലഭിക്കാൻ സഹായിക്കും. നേർത്ത പല്ലുകളുള്ള സെറേറ്റഡ് കത്തി അല്ലെങ്കിൽ ബ്രെഡ് മുറിക്കുന്ന കത്തി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

4 / 5

കേക്ക് മുറിക്കാനായി ഉപയോ​ഗിക്കുന്ന കത്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിയെടുത്ത് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ നന്നായി തുടച്ച് കേക്ക് മുറിക്കുക. കേക്ക് പൊടിഞ്ഞു പോകാതെ സ്ലൈസ് ചെയ്യാൻ ഇത് സഹായിക്കും.

5 / 5

കേക്ക് മുറിക്കുമ്പോൾ മുന്നോട്ടും പിന്നോട്ടും കത്തി ചലിപ്പിച്ച് മുറിക്കുക. ഇത് കേക്ക് പൊടിയാതിരിക്കും. ഓരോ സ്ലൈസും മുറിച്ചതിനു ശേഷം ടിഷ്യൂ പേപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് കത്തി തുടച്ചതിനു ശേഷം അടുത്തത് മുറിക്കുക.

രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി