ക്രിസ്മസിന് എത്രയാ അവധി! പത്തൊന്നുമല്ല അതില്‍ കൂടുതലുണ്ട് | Christmas vacation 2025, there may be more than ten holidays find out which day schools will close and when they will reopen Malayalam news - Malayalam Tv9

Christmas Vacation 2025: ക്രിസ്മസിന് എത്രയാ അവധി! പത്തൊന്നുമല്ല അതില്‍ കൂടുതലുണ്ട്

Updated On: 

17 Nov 2025 10:59 AM

Christmas Holidays Kerala 2025: ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ക്രിസ്മസ്‌ പരീക്ഷ ആരംഭിക്കും, പിന്നാലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിയിലേക്കും വിദ്യാര്‍ഥികള്‍ കടക്കും.

1 / 5വീണ്ടുമൊരു അവധിക്കാലത്തേക്ക് കേരളം കടക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ക്രിസ്മസ്‌ പരീക്ഷ ആരംഭിക്കും, പിന്നാലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിയിലേക്കും വിദ്യാര്‍ഥികള്‍ കടക്കും. ഡിസംബര്‍ പതിനഞ്ചിനാണ് ക്രിസ്മസ്‌ പരീക്ഷ ആരംഭിക്കുന്നത്. 23ന് അവസാനിക്കുകയും ചെയ്യും. (Image Credits: PTI)

വീണ്ടുമൊരു അവധിക്കാലത്തേക്ക് കേരളം കടക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ക്രിസ്മസ്‌ പരീക്ഷ ആരംഭിക്കും, പിന്നാലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അവധിയിലേക്കും വിദ്യാര്‍ഥികള്‍ കടക്കും. ഡിസംബര്‍ പതിനഞ്ചിനാണ് ക്രിസ്മസ്‌ പരീക്ഷ ആരംഭിക്കുന്നത്. 23ന് അവസാനിക്കുകയും ചെയ്യും. (Image Credits: PTI)

2 / 5

എന്നാല്‍ ഇത്തവണ പത്തില്‍ കൂടുതല്‍ ദിവസം അവധികള്‍ ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവരുന്നത്. 23ന് അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനുവരി അഞ്ചിനായിരിക്കും വീണ്ടും തുറക്കുന്നത്. അതായത്, ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് 12 ദിവസത്തെ അവധി ലഭിക്കും.

3 / 5

പരീക്ഷാ തീയതിയോടൊപ്പം ക്രിസ്മസ്‌ അവധിയിലും മാറ്റം വരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 18 വരെയായിരുന്നു ക്രിസ്മസ്‌ പരീക്ഷ നടക്കേണ്ടയിരുന്നത്. എന്നാല്‍ ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് തീയതി മാറ്റാന്‍ കാരണം.

4 / 5

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നതിന് ശേഷം ജനുവരിയിലാകും നടക്കുക. മറ്റ് ക്ലാസുകളില്‍ ഒറ്റ ഘട്ടമായും പരീക്ഷകള്‍ നടക്കും.

5 / 5

ഡിസംബര്‍ 9, 11 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. അതുകഴിഞ്ഞ ഡിസംബര്‍ 15ന് പരീക്ഷകള്‍ ആരംഭിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും