IFFK: സിനി വെെബിൽ തിരുവനന്തപുരം; ഐഎഫ്എഫ്കെയ്ക്ക് 13-ന് തിരിതെളിയും | CM Pinarayi Vijayan to inaugurate 29th International Film Festival of Kerala on December 13 Malayalam news - Malayalam Tv9

IFFK 2024: സിനി വെെബിൽ തിരുവനന്തപുരം; ഐഎഫ്എഫ്കെയ്ക്ക് 13-ന് തിരിതെളിയും

Updated On: 

11 Dec 2024 12:17 PM

29th International Film Festival Of Kerala: 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഈ മാസം 13-ന് തുടക്കമാകും. ടാ​ഗോർ തീയറ്ററാണ് പ്രധാനവേദി. മേളയിൽ പ്രദർശിപ്പിക്കുന്ന 177 സിനിമകളിൽ 52 ചിത്രങ്ങൾ വനിതാ സംവിധായകരുടേതാണ്.

1 / 6തിരുവനന്തപുരം ഇനി സിനിമ വെെബിലേക്ക്! കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേഖലയ്ക്ക് നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ 13-ന് തിരിതെളിയും. (Image Credits: IFFK)

തിരുവനന്തപുരം ഇനി സിനിമ വെെബിലേക്ക്! കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേഖലയ്ക്ക് നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ 13-ന് തിരിതെളിയും. (Image Credits: IFFK)

2 / 6

29-ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിർവ്വഹിക്കുക മുഖ്യമന്ത്രി പിണറായി വിജയനാണ്. സംവിധായിക ആൻ ഹുയിക്ക് ചടങ്ങിൽ ലെെഫ് ടെെം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. (Image Credits: IFFK)

3 / 6

സാംസ്കാരിക വകുപ്പ് സജി ചെറിയാൻ അദ്ധ്യക്ഷനാകും. തുടർന്ന് ഉദ്ഘാടന ചിത്രമായ ഐ ആം സ്റ്റിൽ ഹിയർ പ്രദർശിപ്പിക്കും. (Image Credits: IFFK)

4 / 6

20 വരെ, 15 തീയറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മികച്ച പാക്കേജ് ആയിരിക്കും. (Image Credits: IFFK)

5 / 6

13,000-ൽ കൂടുതൽ ഡെലി​ഗേറ്റുകൾ മേളയുടെ ഭാ​ഗമാകും. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് 20-ന് സമ്മാനിക്കും. (Image Credits: IFFK)

6 / 6

തീയറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവ്വ് ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമാണ്. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കാതെ പ്രവേശന സൗകര്യം ലഭിക്കും. (Image Credits: IFFK)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ