AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Shell Price: ചിരട്ടക്ക് പൊന്നും വില കിട്ടാൻ കാരണമിതാണ്?

Reason behind Coconut Shell Price Hike: ഇന്ത്യൻ ചിരട്ടകൾക്ക് ഡിമാൻഡ് കൂടുകയാണ്. നിലവിൽ കിലോയ്ക്ക് 20 രൂപ വരെ കിട്ടുന്ന സാഹചര്യമാണ്, എന്തായിരിക്കും ഇതിന് കാരണം?

nithya
Nithya Vinu | Published: 20 Aug 2025 09:33 AM
ഇന്ത്യൻ ചിരട്ടകൾക്ക് നിലവിൽ വൻ ഡിമാൻഡാണ്. 
ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ട കരി വ്യാപകമായി ഉപയോ​ഗിച്ച് തുടങ്ങിയതോടെയാണ് ചിരട്ടയ്ക്ക് ഡിമാൻഡ് കൂടിയത്. (Image Credit: Getty Images)

ഇന്ത്യൻ ചിരട്ടകൾക്ക് നിലവിൽ വൻ ഡിമാൻഡാണ്. ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ട കരി വ്യാപകമായി ഉപയോ​ഗിച്ച് തുടങ്ങിയതോടെയാണ് ചിരട്ടയ്ക്ക് ഡിമാൻഡ് കൂടിയത്. (Image Credit: Getty Images)

1 / 5
ചിരട്ടയുടെ കയറ്റുമതി കൂടിയതുമാണ് വില വർധനവിന്റെ പ്രധാന കാരണം. കൂടുതൽ നേരം കത്തും, പുക കുറവാണ് എന്നതും ചിരട്ടയെ വ്യാവസായിക സൗഹൃദമാക്കി മാറ്റുന്നുണ്ട്. ഇതെല്ലാം ചിരട്ടയ്ക്ക് പൊന്നിൻ വില നൽകുന്നു. (Image Credit: Getty Images)

2 / 5
വായു സമ്പർക്കമില്ലാത്ത സാധാരണ തടികളിൽ 10 - 15 ശതമാനം വരെ ജലാംശമുണ്ടാകും. പക്ഷേ വിളഞ്ഞ ചിരട്ടയിൽ 6 - 9 ശതമാനം വരെ മാത്രമേ ജലാംശമുണ്ടാകും, അതുകൊണ്ടാണ് ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ട കരി നല്ലതായി കണക്കാക്കുന്നത്. (Image Credit: Getty Images)

3 / 5
ചിരട്ട നിയന്ത്രിതമായി കത്തിച്ച് കരിയാക്കുകയാണ് ചെയ്യുന്നത്. ശേഷം നീരാവി ഉപയോ​ഗിച്ച് ഉത്തേജിപ്പിച്ച് ആക്ടിവേറ്റഡ് കാർബൺ ഉണ്ടാക്കുന്നു. ഭക്ഷ്യ എണ്ണയും കുടിവെള്ളവും ശുദ്ധീകരിക്കാനും ഓട്ടോമൊബൈൽ കാർബൺ ഫിൽട്ടേഴ്‌സ്, സിഗരറ്റ് ഫിൽട്ടേഴ്‌സ് എന്നിവയിലും ശീതളപാനീയ പായ്ക്കിങ്ങുകളിലും ഇവ ഉപയോ​ഗിക്കുന്നുണ്ട്. (Image Credit: Getty Images)

4 / 5
കൂടാതെ ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്വർണഖനന സ്ഥാപനങ്ങളും ആക്ടിവേറ്റഡ് കാർബൺ ഇറക്കുമതി ചെയ്യുന്നുണ്ട്. (Image Credit: Getty Images)

5 / 5