Ranveer Singh, Deepika Padukone: നിറവയറുമായി ദീപിക…; മെറ്റേർണിറ്റി ഫോട്ടോഷൂട്ടിമായി താര ദമ്പതികൾ, ചിത്രങ്ങൾ വൈറൽ
Deepika Padukone Maternity Shoot : ദീപിക സറോഗസിയിലൂടെയാണ് അമ്മയാകാൻ പോകുന്നതെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ചിരിയോടെയും സന്തോഷത്തോടെയും ബോളിവുഡിലെ പവർ കപ്പിൾസ് സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുന്നത് ഫോട്ടോകളിൽ കാണാവുന്നതാണ്.

ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ് ബോളിവുഡിലെ താര ദമ്പതികളായ ദീപിക പദുക്കോണും റൺവീർ സിങ്ങും. ഇപ്പോഴിതാ മെറ്റേർണിറ്റി ഫോട്ടോഷൂട്ടിമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിറവയറോടെയുള്ള ദീപികയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.(Image Credits: Instagram)

മാതാപിതാക്കളാകാൻ പോകുന്നതിൻ്റെ സന്തോൽത്തിലാണ് ദീപിക പദുക്കോണും രൺവീർ സിംഗും. എന്നാൽ ദിപിക ഗർഭിണി ആയത് മുതൽ വ്യാജ ഗർഭം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നിരവധി വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നത്. (Image Credits: Instagram)

ദീപിക സറോഗസിയിലൂടെയാണ് അമ്മയാകാൻ പോകുന്നതെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ചിരിയോടെയും സന്തോഷത്തോടെയും ബോളിവുഡിലെ പവർ കപ്പിൾസ് സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുന്നത് ഫോട്ടോകളിൽ കാണാവുന്നതാണ്. (Image Credits: Instagram)

ഇമോജികൾ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികൾക്ക് ആശംസയുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ഫെബ്രുവരി 29-ന് അനന്ത് അംബാനിയുടെയും രാധിക മർച്ചൻറിൻറെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനാണ് ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ഗർഭധാരണ വാർത്ത പങ്കിട്ടത്. (Image Credits: Instagram)

കുട്ടികൾക്കുള്ള ആക്സസറികളുടെ മനോഹരമായ ഡ്രോയിംഗുകളുമാണ് അവർ പങ്കിട്ടത്. സെപ്റ്റംബറിൽ കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതിമാർ. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. (Image Credits: Instagram)

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 2018 നവംബർ 14ന് ഇറ്റലിയിലെ കൊമോ നദിക്കരയിലായിരുന്നു ചടങ്ങ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും.(Image Credits: Instagram)