Delhi Blast : ഭൂട്ടാനിൽ നിന്നും നേരെയെത്തിയത് ആശുപത്രിയിലേക്ക്; ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
Prime Minister Narendra Modi Visit Delhi Blast Injured People: എൽഎൻജെപി ആശുപത്രിയിൽ കഴുന്നവരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോക്ടമാരിൽ നിന്നും വിശദാംശങ്ങൾ തേടുകയും ചെയ്തു.

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന എല്‍എന്‍ജെപി ആശുപത്രിയിലെത്തിയാണ് മോദി അവരെ സന്ദര്‍ശിച്ചത്.

ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരികെയെത്തി പ്രധാനമന്ത്രി ആദ്യം സ്ഫോടനത്തിൽ പരിക്കേറ്റവരാണ് സന്ദർശിച്ചത്.

പരിക്കേറ്റവരെ സന്ദർശിച്ച പ്രധാനമന്ത്രി അവരെ വേഗം സൂഖം പ്രാപിക്കട്ടെ ആശംസിക്കുകയും ചെയ്തു. കൂടാതെ ഡോക്ടർമാരോട് നരേന്ദ്ര മോദി വിശദാംശങ്ങ തേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഭൂട്ടാനിൽ പ്രസംഗിക്കവെ സ്ഫോടനത്തിന് പിന്നിലുള്ള കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തി നീതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. സമഗ്രമായ അന്വേഷണമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി

നവംബർ പത്താം തീയതി സന്ധ്യയ്ക്ക് 6.52 ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തുള്ള മട്രോ സ്റ്റേഷനരികെ ഒരു ഐ20 കാർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടുയെന്നും 20ൽ അധികം പേർക്ക് പരിക്കേറ്റുയെന്നാണ് അശുപത്രി അധികൃതർ അറിയിക്കുന്നത്. സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യാന്തര മന്ത്രാലയം എൻഐഎയ്ക്ക് ചുമതല നൽകി