AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Barbie: ഇത് തനി നാടൻ ബാർബി! ദീപാവലി പ്രമാണിച്ച് ഇന്ത്യൻ വസ്ത്രം ധരിച്ച ബാർബി പാവകൾ വിപണിയിൽ

Diwali Barbie in Midnight Blue Lehenga: ഇന്ത്യക്കാരിയായ അനിതാ ഡോംഗ്രെ എന്ന ഫാഷൻ ഡിസൈനറാണ് ദീപാവലി ബാർബിയുടെ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Nandha Das
Nandha Das | Edited By: Jenish Thomas | Updated On: 21 Oct 2024 | 12:31 PM
ദീപാവലിക്ക് ഇന്ത്യൻ വസ്ത്രമണിഞ്ഞ് പൊട്ടുംതൊട്ട് ഒരുങ്ങി എത്തിയിരിക്കുകയാണ് ബാർബി. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിച്ചത്. (Image Courtesy: Anita Dongre Instagram)

1 / 5
ദീപാവലി പ്രമാണിച്ച് നീലനിറത്തിലുള്ള 'മൂൺലൈറ്റ് ബ്ലൂം ലഹങ്ക'യിലാണ് ബാർബി എത്തിയിരിക്കുന്നത്. കരുത്തും സൗന്ദര്യവും പ്രതിഫലിക്കുന്ന രീതിയിലാണ് പാവയുടെ രൂപകൽപ്പന. ആദ്യമായാണ് മാറ്റൽ കമ്പനി ഇത്തരത്തിലൊരു ദീപാവലി ബാർബിയെ അവതരിപ്പിക്കുന്നത്. (Image Courtesy: Anita Dongre Instagram)

2 / 5
സ്വർണ നിറത്തിലുള്ള വളകളും, കമ്മലുകളുമാണ് ബാർബി അണിഞ്ഞിരിക്കുന്നത്. ഈ സ്വർണ നിറം ദീപാവലിയുടെ ശോഭയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബാർബി ധരിച്ചിരിക്കുന്ന ഹൈഹീൽ ചെരുപ്പുകളും ഇതേ നിറത്തിലുള്ളതാണ്.  (Image Courtesy: Anita Dongre Instagram)

3 / 5
മുംബൈയിലെ മഹാരാഷ്ട്രയിൽ ജനിച്ച അനിതാ ഡോംഗ്രെ എന്ന ഫാഷൻ ഡിസൈനറാണ് ബാർബിയുടെ വസ്ത്രം രൂപകൽപ്പന ചെയ്തത്. ഭാരതീയ സംസ്കാരത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അനിത. ഹിലരി ക്ലിന്റൺ, പ്രിയങ്ക ചോപ്ര, ബിയോൺസ്, കേറ്റ് മിഡിൽട്ടൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്ക് ഇവർ വസ്ത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട്. 'ഹൗസ് ഓഫ് അനിത ഡോംഗ്രെ' എന്ന ഫാഷൻ ഹൗസിന്റെ ഉടമസ്ഥ കൂടിയാണ് അനിത. (Image Courtesy: Anita Dongre Instagram)

4 / 5
ദീപാവലി ബാർബിക്ക് സാരിയും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒരുപാട് ചർച്ചകൾക്കൊടുവിൽ ലെഹങ്ക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പത്തോളം ഡിസൈനുകളിൽ നിന്നുമാണ് അവസാനം 'മൂൺലൈറ്റ് ബ്ലൂ ലെഹെങ്ക' തിരഞ്ഞെടുത്തത്. നിലവിൽ വിപണിയിലുള്ള ലിമിറ്റഡ് എഡിഷൻ ദീപാവലി ബാർബി, അവയുടെ വസ്ത്രത്തിന്റെ അതെ നിറമുള്ള ഒരു വലിയ പെട്ടിയോടുകൂടിയാണ് വരുന്നത്. (Image Courtesy: Anita Dongre Instagram)

5 / 5