Diya Krishna: നിഓമിന്റെ വരവ് ദിയക്ക് കൈനിറയെ പണവുമായി; വ്യൂസിലും ട്രെന്‍ഡിങ്ങിലും ഒന്നാമത്
Diya Krishna Delivery Vlog: കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിഓം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഇന്ന് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്നതും ആ പേര് തന്നെയാണ്.

താന്‍ ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങള്‍ ദിയ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുള്ള ദിയ തന്റെ പ്രസവവും വ്‌ളോഗാക്കി. സാധാരണ ഇത്തരം വീഡിയോകള്‍ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കാറുള്ളതെങ്കിലും ദിയയുടെ വീഡിയോ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. (Image Credits: Instagram)

7 മില്യണ്‍ ആളുകളാണ് ദിയയുടെ പ്രസവ വീഡിയോ ഇതിനോടകം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യൂട്യൂബിലെ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ വീഡിയോയും ദിയയുടേത് തന്നെയാണ്.

പ്രസവം പോലും കണ്ടന്റാക്കി പണം സമ്പാദിക്കുന്നുവെന്ന കമന്റുകള്‍ ദിയയുടെ വീഡിയോക്ക് താഴെയില്ല. പകരം എല്ലാവരും പറയാനുള്ളത് ദിയയുടെ മകന്‍ നിഓം എത്തിയത് അമ്മയ്ക്ക് കൈനിറയെ പണവുമായാണെന്നാണ്.

ഇത്രയേറെ വ്യൂസ് ലഭിച്ച വീഡിയോക്ക് തീര്‍ച്ചയായും കൈനിറയെ പണവും ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പണം ഉണ്ടാക്കുന്നതിനപ്പുറം ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസം വീഡിയോ ആക്കി, ഭാവിയില്‍ മക്കള്‍ക്ക് കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു ദിയക്കും അശ്വിനും.

കുഞ്ഞ് തന്റെ ലക്കി ചാം ആണെന്ന് ദിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. തന്റെ ഓഫീസില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്താന്‍ സാധിച്ചത് കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണെന്നായിരുന്നു ദിയ പറഞ്ഞത്.