Bare Foot Walking benefits: ചെരിപ്പിടാതെ നടക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Bare Foot Walking benefits: പുല്ലിലോ മണ്ണിലോ ചെരിപ്പിടാതെ നടക്കുന്നത് വഴി നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു. അവ ഏതെല്ലാമെന്ന് പരിശോധിക്കാം...

നഗ്‌നപാദനായി നടക്കുന്നതിലൂടെ രക്തത്തിലെ വിസ്‌കോസിറ്റി കുറയ്ക്കുന്നുവെന്ന് പറയുന്നു. കൂടാതെ ഹൃദ്രോഗം തടയാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് ചെരിപ്പിടാതെ നടക്കുന്നതെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ചെരിപ്പിടാതെ നടക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു. ഭൂമിയുടെ സ്വതന്ത്ര ഇലക്ട്രോണുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. കൂടാതെ, ഇലക്ട്രോണുകള്‍ സ്വാഭാവിക ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു.

ചെരിപ്പിടാതെ നടക്കുന്നതിലൂടെ നടക്കുന്നതിലൂടെ നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനം പുനസ്ഥാപിക്കപ്പെടുന്നു. ഇതിലൂടെ എന്‍ഡോക്രൈന്‍, നാഡീവ്യൂഹം എന്നിവ മെച്ചപ്പെടുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

നഗ്‌നപാദനായി നടക്കുന്നത് ആന്റി ഏജിംഗ് ഗുണങ്ങൾ നൽകുന്നു. ചെരിപ്പിടാതെ നടക്കുന്നത് മുഖത്ത് രക്തപ്രവാഹവും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ചര്‍മ്മ കോശങ്ങളെ നന്നാക്കുകയും ആരോഗ്യവും ഉന്മേഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചെരിപ്പിടാതെ നടക്കുന്നതിലൂടെ പ്രതിരോധശേഷിയും ഉദരാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. സൂക്ഷ്മാണുക്കള്‍ ചര്‍മ്മത്തിലൂടെ, ശരീരത്തില്‍ പ്രവേശിക്കുകയും ഉദരത്തിലെ മൈക്രോഫ്‌ലോറയിലെ നല്ല ബാക്ടീരിയകള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു.