Health Tips: കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകുമോ? സത്യമെന്ത്
Risk of Stroke: കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ അത് പക്ഷാഘാതത്തിനോ മരണത്തിനോ പോലും കാരണമാകുമെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധരും ഗവേഷകരും എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കിയാലോ.

കുളിക്കാൻ ഇഷ്ടമുള്ളവരും ഇല്ലാത്തവരും നമുക്കിടയിലുണ്ട്. കുളിക്കുമ്പോഴും നമ്മൾ ആരോഗ്യത്തെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുളിക്കാനുള്ള ശരിയായ മാർഗം എന്താണ്? അതോ അങ്ങനെയൊന്നുണ്ടോ? എന്നൊക്കെ പലരിൽ നിന്നും ഉയരുന്ന ചോദ്യങ്ങളും സംശയങ്ങളുമാണ്. (Image Credits: Getty Images)

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ അത് പക്ഷാഘാതത്തിനോ മരണത്തിനോ പോലും കാരണമാകുമെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധരും ഗവേഷകരും എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കിയാലോ.

കുളിക്കുമ്പോൾ മുടി കഴുകിയാലും ആദ്യം തല നനയ്ക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കഴുകിയതിനുശേഷം മാത്രമേ തലയിൽ വെള്ളം ഒഴിക്കാവൂ. ആദ്യം തല കഴുകിയാൽ, അനുയോജ്യമായ താപനില നിലനിർത്തുന്നതിനായി തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ റിപ്പോർട്ടുകൾ പ്രകാരം, തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴോ തലച്ചോറിലെ ഒരു രക്തക്കുഴൽ പൊട്ടുമ്പോഴോ മാത്രമേ പക്ഷാഘാതം ഉണ്ടാകുകയുള്ളൂ. ഒന്നോർക്കണം ശരീര താപനില വെള്ളത്തിന്റെ താപനിലയേക്കാൾ കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങൾ വിയർക്കുമ്പോൾ ശരീര താപനില വളരെ കൂടുതലായിരിക്കും.

വെള്ളം തണുത്തതാണ്, പെട്ടെന്ന് നിങ്ങൾ അത് നിങ്ങളുടെ തലയിൽ ഒഴിക്കുമ്പോൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്തം തലയിലേക്ക് ഒഴുകി അതിന്റെ താപനില സ്ഥിരമാക്കാൻ ബുദ്ധിമുട്ടുന്നു. രക്തപ്രവാഹത്തിലെ പെട്ടെന്നുള്ള വർദ്ധനവ് രക്തക്കുഴലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും അവ പെട്ടെന്ന് പൊട്ടാൻ കാരണമാകുകയും ചെയ്യും. അപ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്.

എപ്പോഴും കുളിക്കുമ്പോൾ ശരിയായ ശീലം പാലിക്കുക, പ്രത്യേകിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന ഉള്ളവർ. കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉത്തമമായിരിക്കും. അല്ലാത്തപക്ഷം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.