AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dominic and the Ladies’ Purse OTT: ഇനിയും ഒടിടിയിൽ എത്താതെ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ്’; മമ്മൂട്ടി ചിത്രത്തിന് എന്ത് സംഭവിച്ചു?

Dominic and the Ladies' Purse OTT: ഈ വർഷം മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡോമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്. പിന്നീട് തിയറ്ററുകളിൽ വന്ന പല സിനിമകളും ഒടിടിയിൽ എത്തിയെങ്കിലും ഈ മമ്മൂട്ടി ചിത്രം മാത്രം വൈകുകയാണ്. എന്തായിരിക്കും കാരണം?

Nithya Vinu
Nithya Vinu | Published: 19 May 2025 | 02:13 PM
മമ്മൂട്ടിയെ നായകനാക്കി ​ഗൗതം വാസുദേവ് മേനോൻ അണിയിച്ചൊരുക്കിയ ചിത്രമാണ് ഡോമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്. ഈ വർഷം മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററിലെത്തിയത് ഈ ചിത്രമായിരുന്നു.

1 / 5
ക്രൈം കോമഡി ജോണറിലാണ് ചിത്രം എത്തിയത്. ​ഗൗതം വാസുദേവ് മോനോന്റെ ആദ്യ മലയാള സിനിമയായിരുന്നു. ​ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, സിദ്ദിഖ്, ലെന തുടങ്ങിയവരും ചിതത്തിൽ അണിനിരന്നു.

2 / 5
ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്റർ റിലീസിന് ശേഷം 40 ദിവസത്തിനുള്ളിൽ മമ്മൂട്ടി ചിത്രം ഒടിടിയിൽ എത്തേണ്ടതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഡോമിനിക്കും കൂട്ടരും ഒടിടിയിൽ എത്തിയിട്ടില്ല.

3 / 5
ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കമാണ് ഒടിടി റിലീസ് വൈകുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്.

4 / 5
മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെ കുറിച്ച് ധാരണ എത്തിയിട്ടില്ലെന്നാണ് സൂചന. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

5 / 5