AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ടി20യിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും രാഹുല്‍ കൊണ്ടുപോകുമോ? സഞ്ജുവിന് ഒത്ത എതിരാളി

KL Rahul: മിന്നും ഫോമിലൂടെ ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍. 11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 61.63 ആണ് ആവറേജ്. 148.04 ആണ് സ്‌ട്രൈക്ക് റേറ്റ്

jayadevan-am
Jayadevan AM | Published: 19 May 2025 16:19 PM
ഐപിഎല്ലിലെ മിന്നും ഫോമിലൂടെ ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 65 പന്തില്‍ 112 റണ്‍സാണ് താരം നേടിയത് (Image Credits: PTI)

1 / 5
ഓപ്പണറായെത്തിയാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഏഴാമതെത്താനും രാഹുലിനായി.

2 / 5
11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 61.63 ആണ് ആവറേജ്. 148.04 ആണ് സ്‌ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ധസെഞ്ചുറികളും താരം ഈ സീസണില്‍ നേടി.

3 / 5
ലഖ്‌നൗ വിട്ട് ഡല്‍ഹിയിലെത്തിയ താരം സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റേന്തുന്ന കാഴ്ചയാണ് ഈ സീസണില്‍ കാണുന്നത്. ഓപ്പണിങ് പൊസിഷനിലെ താരത്തിന്റെ മികച്ച പ്രകടനം സീനിയര്‍ ടി20 ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയേക്കും.

4 / 5
നിലവില്‍ സഞ്ജു സാംസണാണ് സീനിയര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ പരിക്കുകള്‍ ഈ സീസണില്‍ സഞ്ജുവിനെ വലച്ചു. ഭേദപ്പെട്ട ആവറേജ് നിലനിര്‍ത്തുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ചുറ നേടാനായത്. നിരവധി മത്സരങ്ങളില്‍ താരത്തിന് കളിക്കാനും സാധിച്ചില്ല. ഇതോടെ, സഞ്ജുവിനെ മറികടന്ന് രാഹുല്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പറാകുമോയെന്നാണ് ആരാധകരുടെ ചോദ്യം.

5 / 5